ന്യൂയോര്‍ക്ക് : ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ , വിഭവ സമൃദ്ധമായ ഓണ സദ്യയോടും, വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികളോടും കൂടി ഓണം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. 22-ാം തിയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനക്കുശേഷം പാരിഷ് ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. താലപ്പൊലിയേന്തിയ ബാലികമാരുടേയും, ചെണ്ടമേളങ്ങളുടേയും അകമ്പടിയോടുകൂടി മാവേലിയെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വികാരി ഫാ,.ജോസ് കണ്ടത്തിക്കുടി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, കൈക്കാരന്മാരായ സണ്ണി കൊല്ലുറക്കല്‍, ആന്റണി കൈതാരം, സഖറിയാസ് ജോണ്‍, സെക്രട്ടറി ജിനോ കുറങ്ങാട്ടുമൂലയില്‍, കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഓള്‍ഗാ സുനില്‍ പുതുപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഫാ. മാത്യു മുഞ്ഞനാട്ട് ഓണ സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും മറ്റ് കലാപരിപാടികളും അരങ്ങേറി. ടോം മുണ്ടക്കലിന്റെ നേതൃത്വത്തിന്‍ നടത്തിയ വള്ളംകളി കാഴ്ചക്കാരില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. മലയില്‍ ജോസിന്റെ മാവേലി വേഷം കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം സിബിന്‍ മാമ്പിള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയ അത്തപ്പൂക്കളം ഏറെ പുതുമകളുള്ളതായിരുന്നു. വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിന് എല്‍ദോ കുരുന്നപ്പള്ളി , തോമസ് പാണ്ട്യംവേലി, ദീപു പട്ടാണിപുരക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലിസാ ദീപു എം.സിയായി പരിപാടികള്‍ നിയന്ത്രിച്ചു. തദ്ദേക വാസികള്‍ ഉള്‍പ്പെടെ ധാരാളം പേരി# ഓണാഘോഷങ്ങളില്‍ പങ്കെടുത്തു.
Comments