ഷിക്കാഗോ: 1684-ല്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അബ്‌ദേദ് മ്‌ശിഹ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന അനുസരിച്ച്, ഇറാക്കില്‍ മുസലിനു സമീപം കര്‍ക്കേശ് എന്ന സ്ഥലത്തുനിന്നും 92 വയസുകാരനായ ആബൂന്‍ മോര്‍ ബസേലിയോസ് യല്‍ദോ കാതോലിക്കാ ബാവ, മലങ്കര മക്കളെ അത്മീയ അനാഥത്വത്തില്‍ നിന്നും രക്ഷിക്കുന്നതിനുവേണ്ടി മോര്‍ മത്തായിയുടെ ദയറായില്‍ നിന്നും ഇറങ്ങി തിരിച്ചു. 1685 സെപ്‌റ്റംബര്‍ 21-ന് കോതമംഗലത്ത് എത്തിച്ചേര്‍ന്ന ബാവാ ആ വര്‍ഷം തന്നെ ഒക്‌ടോബര്‍ രണ്ടിന് കാലം ചെയ്‌തു.
പുണ്യശ്ശോകനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ പെരുന്നാള്‍ ഷിക്കാഗോ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ (ഓക്ക്‌പാര്‍ക്ക്) (1125 N. Humphrey Ave, Oak Park, IL 60302) പതിവ് അനുസരിച്ച് ഈവര്‍ഷവും ഒക്‌ടോബര്‍ 5,6 (ശനി, ഞായര്‍) തീയതികളില്‍ ബഹുമാനപ്പെട്ട അജിയാന്‍ ജോര്‍ജ് അച്ചന്റെ കാര്‍മികത്വത്തിലും സഹോദരി ഇടവകകളിലെ ബഹുമാനപ്പെട്ട വൈദീകരുടേയും വിശ്വാസികളുടേയും സഹകരണത്തിലും നടത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ അഞ്ചിന് വൈകുന്നേരം 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.
ഒക്‌ടോബര്‍ ആറിന് ഞായറാഴ്‌ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും, 10 മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും. കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ സമാപിക്കും. ബാബു വെട്ടിക്കാട്ട്, റെജിമോന്‍ ജേക്കബ് എന്നീ ഇടവകാംഗങ്ങളും കുടുംബങ്ങളും ആണ് ഈവര്‍ഷം പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. വൈസ് പ്രസിഡന്റ് മാമ്മന്‍ കുരുവിള, സെക്രട്ടറി ഷെവലിയാര്‍ ജെയ്‌മോന്‍ സ്‌കറിയ, ട്രഷറര്‍ തോമസ് ബെയ്‌ലി എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കും. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.
Comments