ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് അമേരിക്കയുടെ പൂന്താനം സാഹിത്യ പുരസ്‌ക്കാരത്തിന് പ്രൊഫ. കെ.കെ. കൃഷ്‌ണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടു. അദ്ധ്യാത്മിക- അധ്യാപന രംഗത്തെ മികവ് കണക്കിലെടുത്താണിത്. ഫ്‌ളോറഡയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. കേരളത്തിലെ പ്രമുഖ ഹിന്ദി അധ്യാപകമായ കൃഷ്‌ണന്‍ നമ്പൂതിരിയുടെ ഹിന്ദു ധര്‍മ്മ സ്വരുപം എന്ന കൃതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആലപ്പുഴ തലവടി സ്വദേശിയായ കൃഷ്‌ണന്‍ നമ്പൂതിരി വേദജ്ഞന്മാരും സാക്ഷാത്‌കൃത ധര്‍മ്മാക്കളുമായ അച്ഛന്റെയും ജ്യേഷ്‌ഠന്‍ വിഷ്‌ണുനമ്പൂതിരിയുടെയും ശിക്ഷണത്തിലാണ് വൈദിക വിദ്യാഭ്യാസം നേടിയത്. തലവടി സംസ്‌കൃത ഹൈസ്‌കൂളിലും ഗവണ്‍മെന്റ് ഇംഗ്ലീഷ് ഹൈസ്‌ക്കൂളിലും ചങ്ങനാശ്ശേരി എസ്‌ബി കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ആയി ആധുനിക വിദ്യാഭ്യാസവും നേടി. . 1959-ല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ ഹിന്ദി ലക്‌ചററായി അധ്യാപക ജീവിതം തുടങ്ങി. തുടര്‍ന്ന് കേരളത്തിലെ മിക്ക ഗവണ്‍മെന്റ് കോളേജുകളിലും സേവനം. 1989-ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിന്ദിവിഭാഗം അധ്യക്ഷനായി സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന് ചില വര്‍ഷങ്ങള്‍ ശ്രീ ശങ്കരാചര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലും തിരുവനന്തപുരത്തെ ഇഗ്നോ സെന്ററിലും അധ്യാപകനായി ജോലിനോക്കി. കൂടെത്തന്നെ ഇന്ത്യഗവണ്‍മെന്റിന്റേ വിവിധ മന്ത്രാലയങ്ങളിലെ ഹിന്ദി ഉപദേശക സമിതികളില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും ആയി 13 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗണിത് കേ അദ്‌ഭുത് മനീഷി ശ്രീനിവാസ് രാമാനുജന്‍ എന്ന ഹിന്ദി ഗ്രന്ഥത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ രചിച്ച ശ്രീ ശങ്കരന്റെ ചിന്താ പദ്ധതി എന്ന ഗ്രന്ഥത്തിന് വെള്ളാലത്ത് പുരസ്‌കാരവും ഹിന്ദിയില്‍ രചിച്ച രഘുവംശ് കി കഥ എന്ന പുസ്‌കതകത്തിന് കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ എസ്‌ബിടി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ലീലാവതിയാണ് ഭാര്യ. അമേരിക്കയിലെ പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ ഹരി കഷ്‌ണന്‍ നമ്പൂതിരി, ഡോ. കെ ശ്രീലത, കെ മഞ്‌ജു എന്നിവര്‍ മക്കളും.
Comments