ജോര്‍ജ് ജോണ്‍
വെര്‍സ്സായ് (ഫ്രാന്‍സ്): ഫ്രഞ്ച് മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 22 ന് തീയതി ഞായറാഴ്ച വെര്‍സ്സായില്‍ അതിവിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 10 മണിക്ക് അത്തപൂക്കളം ഒരുക്കി. വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വരവേററു.
മഹാബലി നിലവിളക്ക് കത്തിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് തിരുവാതിര, ശില്പ പിള്ളയുടെ ന്യത്തം, സുഭാഷ്, സോണിയ, ജോണ്‍ ആലപിച്ച ഗാനങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഉച്ചയ്ക്ക് കേരളതനിമയില്‍ വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യ പങ്കെടുത്തവര്‍ ഹ്യദ്യമായി ആസ്വദിച്ചു. സദ്യയ്ക്ക് ശേഷം കുട്ടികളും മുതിര്‍ന്നവരും വിവിധയിനം കലാപരിപാടികള്‍ നടത്തി.
പാരീസിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മലയാളികളടക്കം നിരവധി പേര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. പ്രസിഡന്റെ് ജിതേന്ദ്രന്‍ എല്ലാവര്‍ക്കും സ്വഗതം ആശംസിച്ചു. ഈ വര്‍ഷത്തെ ഔണാഘോഷ പരിപാടിക്ക് അസോസിയേഷന്‍ ഭാരവാഹികളായ ചാരോത്ത് മുരളി, ചേനോത്ത് റെനില്‍ , രേഷ്മ ജിതേന്ദ്രന്‍ , വല്‍സല നായര്‍ , ആല്‍ഫ്രഡ് തോമസ്, പണ്ടാരടത്തില്‍ സന്ദീപ്, അന്‍ത്വാന്‍ ലൂയി എന്നിവര്‍ നേത്യത്വം നല്‍കി.
Comments