ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ ഈവര്‍ഷത്തെ വാര്‍ഷിക പിക്നിക് വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. സെപ്റ്റംബര്‍ 24-ന് ഉച്ചകഴിഞ്ഞ് പ്രോസ്പെക്ട് ഹൈറ്റ്സ് ലേക്കിലെ ബോട്ടിംഗോടും ഫിഷിംഗോടും കൂടിയാണ് പിക്നിക്ക് ആരംഭിച്ചത്. ബോട്ടിംഗില്‍ കൂടാര യോഗം അംഗങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു. തുടര്‍ന്ന് നടന്ന കായിക-വിനോദ പരിപാടികളില്‍ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. ഭാരവാഹികളായ ബിജു വടക്കേല്‍, മേരിക്കുട്ടി ചെമ്മാച്ചേല്‍, ബെന്നി നല്ലുവീട്ടില്‍, സജി വെള്ളാരംകാലായില്‍, അഭിലാഷ് നെല്ലാമറ്റം എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്കി. പിക്നിക്കിന് സമാപനം കുറിച്ചുകൊണ്ടു നടന്ന സന്ധ്യാപ്രാര്‍ത്ഥനകള്‍ക്ക് ഫാ. സിജു മുടക്കോടില്‍, സി. സേവ്യര്‍, സി. അനുഗ്രഹ എന്നിവര്‍നേതൃത്വം നല്കി. പിക്നിക്കിന് ആവശ്യമായ സാങ്കേതിക സഹായം നല്കിയ മാത്തച്ചന് ചെമ്മാച്ചേലിനേയും കുടുംബത്തേയും കൂടാരയോഗം അംഗങ്ങള്‍ അഭിനന്ദിച്ചു. ബിജു വടക്കേല്‍ അറിയിച്ചതാണിത്.
Comments