ഷിക്കാഗോ: മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ മലയാളം പഠിപ്പിക്കുകയും, പ്രമോട്ട് ചെയ്യുകയും ചെയ്യുക, വിവിധ സിറ്റികളുടെ ലൈബ്രറികളില്‍ മലയാളം പുസ്‌തകങ്ങള്‍ വിതരണം ചെയ്യുക എന്നീ പദ്ധതികള്‍ക്കുള്ള `മലയാളത്തിനൊരുപിടി ഡോളര്‍' പദ്ധതി കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ രമേശ് ചെന്നിത്തല ഷിക്കാഗോയിലെ പ്രമുഖ അഭിഭാഷകനായ സ്റ്റീവ് ക്രിഫേസിന്റെ ഗ്രാന്റ് സ്‌പോണ്‍സറുടെ ചെക്ക് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ കൈയ്യില്‍ നിന്ന് വാങ്ങി ഉദ്‌ഘാടനം ചെയ്‌തു.
മറ്റൊരു ചടങ്ങില്‍ വെച്ച് കേരളത്തിലെ പ്രമുഖ വ്യവസായിയും ചെമ്മണ്ണൂര്‍ ജ്യൂവലേഴ്‌സിന്റെ ഉടമയുമായ ബോബി ചെമ്മണ്ണൂര്‍ ഗോള്‍ഡ് സ്‌പോണ്‍സറുടെ ചെക്ക് ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസിനു നല്‍കുകയുണ്ടായി. ഷിക്കാഗോയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫോമയ്‌ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുന്‍ മന്ത്രിയും ജയ്‌ഹിന്ദ് ടിവിയുടെ എം.ഡിയുമായ പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍, ഫോമാ ആര്‍.വി.പി ജോസി കുരിശിങ്കല്‍, നാഷണല്‍ കമ്മിറ്റി അംഗം സാല്‍ബി ചേന്നോത്ത്, കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ബെന്നി വച്ചാച്ചിറ, മുന്‍ വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി, സ്‌കോക്കി സിറ്റി കമ്മീഷണര്‍ ജോര്‍ജ് മാത്യു, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് രഞ്ചന്‍ ഏബ്രഹാം, കെ.സി.എസ് പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം, ഫോമാ നേതാക്കളായ അച്ചന്‍കുഞ്ഞ് മാത്യു, സിനു പാലയ്‌ക്കത്തടം, ഡൊമിനിക് തെക്കെത്തലയ്‌ക്കല്‍, ജിജി മാമരപ്പള്ളില്‍, ജിബു മാമരപ്പള്ളില്‍, ബിജി ഇടാട്ട്, ജോണ്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഫോമയുടെ 2014-ലെ ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ക്ഷണിക്കുകയും, അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്‌തു.
Comments