ഡാലസ്: സമത്വവും സമൃദ്ധിയും വിശ്വസാഹോദര്യവും സമന്വയിക്കുന്ന തിരുവോണം ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കൊപ്പേല്‍ സെന്റ് അല്‍ഫോണ്‍സാ ഓഡിറ്റോറിയത്തില്‍ വച്ച് നോര്‍ത്ത് ടെക്സസ് മലയാളികള്‍ ആഘോഷിക്കും. ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. മാണി സ്കറിയ, ഫോമാ മുന്‍ ദേശീയ പ്രസിഡന്റ് ജോണ്‍ ബേബി ഊരാളില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളിലെ മറ്റു പ്രമൂഖരും ആഘോഷപരിപാടികളില്‍ പങ്കെടുക്കും. കേരള പാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍, ചെണ്ട മേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള മഹാബലിയുടെ എഴുന്നുള്ളത്ത്, തിരുവാതിരകളി ,ഓണപ്പാട്ട്, വള്ളംകളി, വിവിധ നൃത്തരൂപങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ക്കൊപ്പം കേരളത്തനിമയാര്‍ന്ന തിരുവോണസദ്യയും ഉണ്ടായിരിക്കുമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമാച്ചന് തോമസ്( പ്രസിഡന്റ്): 2142990746 ഏലിക്കുട്ടി ഫ്രാന്‍സീസ് ( വൈസ് പ്രസിഡന്റ്):9727194506 രാജു ചാമത്തില്‍ (കോര്‍കമ്മറ്റി ചെയര്മാന്): 4698777266 ഡക്സ്ടര്‍ ഫെരേര (സെക്രട്ടറി): 9727684652 രവി എടത്വാ : 4695566598 ടോം ഫ്രാന്‍സിസ് : 8179756742 ജോണി സെബാസ്റ്റ്യന്‍ : 9723752232 ജേക്കബ് പറമ്പേട്ട് : 9728397591 അനൂപ് ചെറിയാന് 2145644265
Comments