You are Here : Home / USA News

സാഹിത്യ സല്ലാപത്തില്‍ `ആഘോഷങ്ങള്‍' ചര്‍ച്ച തുടരുന്നു

Text Size  

Story Dated: Saturday, September 28, 2013 10:54 hrs UTC

താമ്പാ: ഈ ശനിയാഴ്‌ച (09/28/2013) നടക്കുന്ന മുപ്പത്തിനാലാമത്‌ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയും ചര്‍ച്ചാ വിഷയം `ആഘോഷങ്ങള്‍' എന്നതാണ്‌. ശ്രീ. എ. സി. ജോര്‍ജ്ജ്‌ ആയിരിക്കും ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്‌. ആഘോഷങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്‌പര്യമുള്ള എല്ലാ മലയാളികള്‍ക്കും പ്രസ്‌തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്‌. കഴിഞ്ഞ ശനിയാഴ്‌ച (09/21/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്‌മയായ `അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ'ത്തിലും ആഘോഷങ്ങള്‍ എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. ചര്‍ച്ചകള്‍ വളരെ ഉന്നത ഗുണ നിലവാരം പുലര്‍ത്തുന്നതായിരുന്നു. ആഘോഷിക്കുക എന്നത്‌ ജീവജാലങ്ങളില്‍ പൊതുവായും മനുഷ്യരില്‍ പ്രത്യേകിച്ചും കുടികൊള്ളുന്ന ജന്മവാസനയാണ്‌. വേട്ടയാടി ലഭിക്കുന്ന മൃഗത്തിനെ തീയില്‍ ചുടാന്‍ ഇട്ടിട്ടു അതിനു ചുറ്റും നൃത്തം ചെയ്യുന്ന രീതി ആദിമ മനുഷ്യരില്‍ ഉണ്ടായിരുന്നു. ഇന്നും ഗോത്രവര്‌ഗ്ഗക്കാര്‍ക്കിടയില്‍ ഈ പതിവ്‌ പ്രചാരത്തിലുണ്ട്‌.

 

വിളവെടുപ്പുദിനങ്ങള്‍, ഭരണകര്‍ത്താക്കളുടെ ജന്മ മരണ ദിനങ്ങള്‍, തീണ്ടാരി വിവാഹ ദിനങ്ങള്‍ എന്നിവയും ആഘോഷിക്കാറുണ്ടായിരുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവ്‌, മറ്റ്‌ അമാവാസി പൌര്‍ണ്ണമി രാവുകള്‍ എന്നിവയെല്ലാം ഉത്സവങ്ങള്‍ക്ക്‌ കാരണമായി തീര്‍ന്നിട്ടുണ്ട്‌. ഈ കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ കച്ചവടക്കാര്‍ക്ക്‌ വിപണിയൊരുക്കുന്ന സന്ദര്‍ഭങ്ങളായി മാത്രം മാറിയിരിക്കുകയാണെന്ന്‌ സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മദ്യപാനത്തിനും വെറിക്കൂത്തിനുമായുള്ള അവസരങ്ങളായും ആഘോഷവേളകള്‍ മാറ്റപ്പെട്ടിരിക്കുന്നു. ആഘോഷങ്ങളുടെ ഉത്ഭവം, അതിന്‍റെ കാതല്‍, പ്രസക്തി തുടങ്ങിയവ വിസ്‌മരിക്കപ്പെടുന്നു. സാമാന്യ ജനങ്ങളെ പ്രബുദ്ധരാക്കേണ്ട സാംസ്‌കാരിക നായകര്‍പോലും ആഘോഷങ്ങള്‍ വാണിജ്യവത്‌കരിക്കുന്നത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌. മുന്‍ കെ. പി. സി. സി. ജനറല്‍ സെക്രട്ടറിയും ഉടുമ്പന്‍ചോല അസംബ്‌ളി മണ്ഡലത്തിലെ യു. ഡി. എഫ്‌. സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ: ജോസി സെബാസ്റ്റിന്‍ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയും എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുകയും ചെയ്‌തു.

 

 

എ. സി. ജോര്‍ജ്ജ്‌, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, സോയാ നായര്‍, ഷീല ചെറു, ജോസഫ്‌ നമ്പിമഠം, രാജു തോമസ്‌, ജേക്കബ്‌ തോമസ്‌, പി. വി. ചെറിയാന്‍, ജോര്‍ജ്ജ്‌, മാത്യു, ജോണ്‍ അബ്രാഹം, തോമസ്‌, ജെയിംസ്‌, വര്‍ഗീസ്‌ കെ. എബ്രഹാം(ഡെന്‍വര്‍), മഹാകപി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്‌, പി. പി. ചെറിയാന്‍, റജീസ്‌ നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്‌ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. എല്ലാ ശനിയാഴ്‌ചയും ആയിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്‌. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്‌ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്‌ക്ക്‌ വിളിക്കാവുന്നതാണ്‌ ..... 18629020100 കോഡ്‌ 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 8133893395 Join us on Facebook https://www.facebook.com/groups/142270399269590/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.