വാഷിംഗ്ടണ്‍ : സൗത്ത് ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് ജഡ്ജിയായി ശ്രീകാന്ത് ശ്രീനിവാസന്‍ സെപ്റ്റംബര്‍ 27 വ്യാഴാഴ്ച ഉച്ചതിരിഞ്ഞു അഞ്ചു മണിക്ക് സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 1970 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ നാല്പത്തഞ്ചുക്കാരനായ ശ്രീനിവാസന്‍ ചണ്ഢീഗന്ധിലാണ് ജനിച്ചത്. മാതാവ് സരോജ ശ്രീനിവാസന്‍ കൊണ്ടുവന്ന ഭഗവത്ഗീതയില്‍ കൈചേര്‍ത്തു വെച്ചാണ് ശ്രീനിവാസന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്. ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോര്‍ണര്‍ സത്യവാചകം ചൊല്ലികൊടുത്തു. ചടങ്ങില്‍ ശ്രീനിവാസന്റെ കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്‍ശരണ്‍ കൗര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന നീതി പീഠങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ട് യു.എസ്സ്. കോര്‍ട്ട്
Comments