ഷിക്കാഗോ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഷിക്കാഗോയിലെ ക്നാനായ യാക്കോബായ പള്ളിയുടെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 15-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ. തോമസ് മേപ്പുറത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ വാഴയിലയില്‍ വിളമ്പിയത് മറുനാട്ടിലും ഓണത്തപ്പനെ വരവേറ്റതിന്റെ പ്രതീതിയുളവാക്കി. ഓണക്കോടിയുടുത്ത് തൂശനിലയില്‍ സദ്യയുണ്ടത് കുട്ടികള്‍ക്ക് ഏറെ കൗതുകമായി. സ്ത്രീ സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണസദ്യ ഭംഗിയായിത്തീര്ക്കാന് സഹായിച്ച ഇടവകയിലെ ഓരോ അംഗങ്ങളുടേയും പ്രോത്സാഹനവും സഹകരണവും പ്രശംസനീയമാണ്. ഷിക്കാഗോ ക്നാനായ യാക്കോബായ പള്ളിക്കുവേണ്ടി പി.ആര്.ഒ മെര്ലിന് സിംസണ്‍ ഇടശേരില്‍ അറിയിച്ചതാണിത്.
Comments