ജോയി തുമ്പമണ്‍
ഒക്കലഹോമ: ഒക്കലഹോമ സിറ്റിയിലുള്ള ബില്‍മോര്‍ ഹോട്ടലില്‍ വച്ചു ആഗസ്റ്റ് 30,31 സെപ്‌റ്റംബര്‍ 1 എന്നീ തിയതികളില്‍ നടന്ന ഐ.പി.സി കണ്‍വന്‍ഷന് അനുഗ്രഹ സമാപ്‌തി. മുഖ്യ പ്രഭാഷകനായി എത്തിചേര്‍ന്ന ഡോ. തോംസണ്‍ കെ. മാത്യു പെന്തക്കോസ്‌തു ശക്തിയും, ആദിമ വിശുദ്ധിയും വേര്‍പാടും തലമുര്‍കള്‍ക്കു കൈമാറേണ്ടതിന്റെ ആവശ്യകയെക്കുറിച്ചു ദൈവജനങ്ങളെ ഓര്‍പ്പിച്ചുണര്‍ത്തി. ഹൂസ്റ്റണ്‍, ഡാളസ്സ്, ഒക്കലഹോമ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളില്‍ നിന്ന് വിശ്വാസികള്‍ സംബന്ധിച്ചു. വെള്ളി, ശനിയും രാത്രിയോഗങ്ങള്‍ പൊതുയോഗങ്ങള്‍ ആയിരുന്നു. ഓറല്‍ റോബര്‍ട്ടു യൂണിവേഴ്‌സിറ്റി തിയോളജി ഡീനുമായ ഡോ. തോംസണ്‍ കെ.മാത്യു, റവ. ജോണ്‍ വറുഗീസ്, റവ. ജോര്‍ജ്ജ് സി. വര്‍ഗീസ്, റവ. ജോണ്‍ കെ. മാത്യു, റവ. വീയപുരം ജോര്‍ജ്ജുകുട്ടി, ഐ.പി.സി. ജനറല്‍ ജോ. സെക്രട്ടറി റവ. സാം ജോര്‍ജ്ജ്, ജനറല്‍ പ്രസിഡന്റ് റവ. ജേക്കബ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.പി.സി. ജനറല്‍ വൈസ് പ്രസിഡന്റ് റവ. ബേബി വറുഗീസ് ഉല്‍ഘാടനം ചെയ്‌ത മീറ്റിംഗില്‍ റവ. എം.ഓ. സാമുവേല്‍, റവ. പീ.ബി. തോമസ്, റവ. ഷാജി ഡാനിയേല്‍ എന്നിവര്‍ മീറ്റിംഗ്‌കള്‍ക്ക് അദ്ധ്യക്ഷത വഹിച്ചു. റീജിയന്‍ പ്രസിഡന്റു തിരുവത്താഴ ശുശ്രൂഷ നടത്തി. റവ. കെ.വി.തോമസ് സ്വാഗതവും, ജോയി തുമ്പമണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി. ശനിയാഴ്‌ച്ച രാവിലെ നടന്ന താലന്തു പരിശോദനയില്‍ നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും പങ്കെടുത്തു. വാശിയേറിയ മത്സരത്തില്‍ ഐ.പി.സി. ഹെബ്രോന്‍ ഹൂസ്റ്റണ്‍ എവര്‍ റോളിഗ് ട്രോഫി മൂന്നാം തവണയും കരസ്‌തമാക്കി. ശനിയാഴ്‌ച്ച ഉച്ച കഴിഞ്ഞു നടന്ന സഹോദരിമാരുടെ സമ്മേളനത്തില്‍ സിസ്റ്റര്‍ മറിയാമ്മ വറുഗീസ് (കാനഡാ) സംസാരിച്ചു. റീജിയന്‍ ഭാരവാഹികളായ റവ. തോമസ് കോശി, റവ. എ.എസ്. മാത്തുക്കുട്ടി, റവ. കെ.വി.തോമസ്, ജോണ്‍സണ്‍ വര്‍ക്കി, ജോയി തുമ്പമണ്‍ എന്നിവര്‍ നേതൃത്വം നല്‍ കി. മീഡീയാ കോര്‍ഡിനേറ്ററായി ഫിന്നി മാത്യു പ്രവര്‍ത്തിക്കുന്നു.
Comments