You are Here : Home / USA News

ആവേശം തിരതല്ലിയ മാര്‍ക്കിന്റെ ഓണാഘോഷം അതിമനോഹരവും ഗംഭീരവുമായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, September 30, 2013 12:55 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടിയുടെ (MARC) ഓണാഘോഷം അതിമനോഹരവും ഗംഭീരവുമായി. നോര്‍ത്ത്‌ റോക്ക്‌ലാന്റ്‌ ഹൈസ്‌ക്കൂളില്‍ വെച്ചായിരുന്നു ആഘോഷം അരങ്ങേറിയത്‌. പരമ്പരാഗത രീതിയില്‍, ഗൃഹാതുരത്വം ഓര്‍മ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ഇത്തവണ ഓണം ആഘോഷിച്ചതെന്ന്‌ പ്രസിഡന്റ്‌ സണ്ണി കല്ലൂപ്പാറ പറഞ്ഞു. ഈ ആഘോഷവേളയെ ധന്യമാക്കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും, മാര്‍ക്കിന്റെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സണ്ണി കല്ലൂപ്പാറ പ്രത്യേകം നന്ദി രേഖപ്പെടുത്തി. കാണികളില്‍ ആവേശം തിരതല്ലിയ വടംവലി മത്സരമായിരുന്നു ഓണാഘോഷത്തിന്റെ ആദ്യഭാഗം. എട്ട്‌ ടീമുകളില്‍ കിംഗ്‌ ക്രാബ്‌ 2001 ഡോളറും, മാര്‍ക്കിന്റെ എവര്‍ റോളിങ്ങ്‌ ട്രോഫിയും കരസ്ഥമാക്കി. 1001 ഡോളറും ട്രോഫിയും പുഞ്ചിരി റോക്ക്‌ലാന്റ്‌ കരസ്ഥമാക്കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിജയികളെ ഓഡിറ്റോറിയത്തിലേക്ക്‌ ആനയിച്ചു. മാത്യൂ മാണി, സ്റ്റീഫന്‍ തേവര്‍ക്കാട്ട്‌, തോമസ്‌ അലക്‌സ്‌ എന്നിവര്‍ കോഓര്‍ഡിനേറ്റര്‍മാരായിരുന്നു.

തുടര്‍ന്നു നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയില്‍ 500ലധികം പേര്‍ പങ്കെടുത്തു. ജോസ്‌ അക്കക്കാട്ട്‌ ആയിരുന്നു ഫുഡ്‌ കോഓര്‍ഡിനേറ്റര്‍ . താലപ്പൊലിയുടെയും, ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലിയേയും, വിശിഷ്ടാതിഥിയേയും സ്‌റ്റേജിലേക്ക്‌ ആനയിച്ചു. സാജന്‍ തോമസ്‌, അസ്സോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി കല്ലുപ്പാറയെ സ്‌റ്റേജിലേക്ക്‌ ക്ഷണിച്ചു. സണ്ണി കല്ലൂപ്പാറയുടെ സ്വാഗത പ്രസംഗത്തിനു ശേഷം വിശിഷ്ടാതിഥിയും അസ്സോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന്‌ ഭദ്രദീപം തെളിയിച്ചു. ന്യൂയോര്‍ക്ക്‌ മെന്റല്‍ ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ റോയ്‌ തോമസ്‌ ആയിരുന്നു ഓണ സന്ദേശം നല്‍കിയത്‌. സോഫിയ മണലില്‍ , ജിയ അക്കക്കാട്ട്‌, ബിജു, അലീന, ജോണ്‍സണ്‍ കല്ലറ, അലക്‌സ്‌ മുണ്ടക്കല്‍ എന്നിവരുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ തിരുവാതിരകളിയും, ഗ്രൂപ്പ്‌ ഡാന്‍സുകളും നയന മനോഹരമായിരുന്നു. കുട്ടനാടന്‍ ഗ്രൂപ്പിന്റെ വള്ളം കളി രസകരവും വ്യത്യസ്ഥവുമായിരുന്നു. സിനിമാ പിന്നണി ഗായകന്‍ ഹരിശ്രീ ജയരാജിന്റെ ഗാനങ്ങളും കലാഭവന്‍ ജയന്‍ , കലാഭവന്‍ സുരേഷ്‌ എന്നിവരുടെ കോമഡി ഷോയും ചടങ്ങിനു മാറ്റ്‌ കൂട്ടി. റീത്ത മണലില്‍, സാജന്‍ തോമസ്‌, മാത്യൂ വര്‍ഗീസ്‌, എല്‍സി എന്നിവര്‍ ആയിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ .

 

ജോണി തോമസ്‌, റ്റിന എന്നിവര്‍ ആയിരുന്നു എം.സി. ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ കര്‍ഷകശ്രീ അവാര്‍ഡും, എവര്‍ റോളിങ്ങ്‌ ട്രോഫിയും ജോസ്‌ അക്കക്കാട്ടിനു ലഭിച്ചു. രണ്ടാം സ്ഥാനം സണ്ണി ജെയിംസ്‌, മൂന്നാം സ്ഥാനം ജോണ്‍ എബ്രഹാം എന്നിവര്‍ക്കും ലഭിച്ചു. പ്രോത്സാഹന സമ്മാനങ്ങള്‍ മത്തായി പാറക്കാട്ട്‌, ഏലിയാസ്‌ ജേക്കബ്‌, തോമസ്‌ ചാക്കോ, ജോണ്‍ പൗലോസ്‌ പാച്ചിറ എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഓണാഘോഷങ്ങള്‍ മനോഹരമാക്കിയ ഏവര്‍ക്കും അസ്സോസിയേഷന്‍ സെക്രട്ടറി സിബി ജോസഫ്‌ നന്ദി രേഖപ്പെടുത്തി. മാത്യൂ മാണി, സ്റ്റീഫന്‍ തേവര്‍ക്കാട്ട്‌, സിജി ജോര്‍ജ്ജ്‌ എന്നിവര്‍ ആയിരുന്നു അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.