അപകടവേളയില്‍ തളരാതെ ചിന്തിച്ചുറപ്പിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യന്റെ തലച്ചോറ് സ്വപ്‌ന സാക്ഷല്‌കരാമായി. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ ഡോ. ജഗന്നാഥന്‍ ശാരംഗപാണിയാണ് ഈ സൃഷ്ടിയുടെ ഉടമ. മിസുറി സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞനായ ശാരംഗപാണിയുടെ വളരെ നാളത്തെ കഠിന പ്രയത്‌നത്തിലൂടെയാണ് തന്റെ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. അപ്രതീക്ഷിതമായി റോബോട്ടിനു പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ ഉടനടി അത് പരിഹരിച്ച് പ്രവര്‍ത്തനം തുടരാന്‍ തലച്ചോറ് ഘടിപ്പിക്കുന്നതിലൂടെ യന്ത്രമനുഷ്യന് കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വിമാനങ്ങള്‍ക്ക് യാത്രയില്‍ യന്ത്രത്തകരാര്‍ സംഭവിച്ചാല്‍ തലച്ചോര്‍ ഘടിപ്പിച്ച യന്ത്രമനുഷ്യനാണെങ്കില്‍ വാഹനം തകരാതെ അടിയന്തര നീക്കത്തിലൂടെ സുരക്ഷിതമായി നിലത്തിറക്കാന്‍ സാധിക്കും. ചിന്തിക്കുന്ന, പഠിക്കുന്ന, പഠിച്ചത് മേല്‍നോട്ടമില്ലാതെ കൃത്യമായി പ്രയോഗിക്കുന്ന യന്ത്രമനുഷ്യനെ സൃഷ്ടിക്കുകയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്ന് ശാരംഗപാണി പറഞ്ഞു.
Comments