ലബക്ക് : ഒക്‌ടോബര്‍ 3 മുതല്‍ 6 വരെ നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പതിനാലാമത് മാര്‍ത്തോമാ സേവികാ സംഘം ദേശീയസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഫ്രന്‍സ് കമ്മറ്റി പ്രസിഡന്റ് റവ. ജോണ്‍ എന്‍ എബ്രഹാം കണ്‍വീനര്‍ ഡോ. ആനി ലിങ്കണ്‍ എന്നിവര്‍ അറിയിച്ചു. ലബക്കു ഹോളിഡേ ഇന്‍ ആന്റ് ഹോട്ടല്‍ ടവേഴ്‌സില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകയാണ്. ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, കുന്ദംകുളം മലബാര്‍ ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റൈറ്റ്. റവ. ഗ്രിഗോറിയോസ് മാര്‍ സ്തഫാനോസ് ചെറിയാന്‍ എന്നിവര്‍ സമ്മേളനത്തില്‍ നടക്കുന്ന പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഭദ്രാസന ജൂബിലി വര്‍ഷത്തില്‍ തിരഞ്ഞെടുത്തിരിക്കുന്ന 'ജേര്‍ണീയിങ്ങ് വിത്ത് ക്രൈസ്റ്റ്' എന്ന വിഷയമാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന ചിന്താവിഷയം. ഭദ്രാസനത്തിലെ ഇരുപത്തിയേഴു ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍, കാനഡയില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ആനി ലിങ്കണ്‍ പറഞ്ഞു. എലിസബത്ത് വര്‍ഗ്ഗീസ്, മേഴ്‌സി ജോസഫ്, മറിയാമ്മ ജോണ്‍, അമ്മിണി മാത്യൂസ്, മിനി. എ. മാത്യൂസ്, ഡോ. ആന്‍ ഉമ്മന്‍, ലീന റെയ്ച്ചല്‍, ലാലിപോള്‍, തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഒക്‌ടോബര്‍ 6 ഞായറാഴ്ച സമാപന സമ്മേളനത്തിനു ശേഷം സൈറ്റ് സീയിങ്ങിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം നടക്കുമെന്നും ഡോ.ആനി ലിങ്കണ്‍ പറഞ്ഞു.
Comments