വാഷിങ്്ടണ്‍ . അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ പത്നി ഗുര്‍ഷരന്‍ കൌറിന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമ സെപ്റ്റംബര്‍ 27 വെളളിയാഴ്ച വൈറ്റ് ഹൌസിലുളള യെല്ലൊ ഓവല്‍ റൂമില്‍് ചായസല്‍ക്കാരം നല്‍കി. അമേരിക്കന്‍ പ്രഥമ വനിത ഇങ്ങനെ ഒരു സ്വീകരണം നല്‍കുന്നത് അസാധാരണമാണെന്ന് ഒബാമ അഡ്മിനിട്രേഷന്‍ വക്താവ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും വ്യക്തിപരമായ സൌഹൃദം പുതുക്കുന്നതിനുമാണ് മിഷേല്‍ ഒബാമ ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. 2009 ല്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് 200 ല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനം ഇരു കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നതിനു ഇടയാക്കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയും അമേരിക്കയും പരസ്പര സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments