ടൊറന്റോ: കാനഡയിലെ ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ വിശുദ്ധ കൂദാശാ കര്‍മ്മം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കളാവോസ് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ ഈമാസം 4,5 തീയതികളില്‍ നടത്തപ്പെടുന്നു. വളരെ ലളിതമായി ക്രമീകരിച്ചിരിക്കുന്ന ചടങ്ങുകളില്‍ ഇടവകാംഗങ്ങള്‍ എല്ലാവരും കുടുംബ സമേതം ഭക്ത്യാദരപൂര്‍വ്വം സംബന്ധിക്കണമെന്ന് അറിയിച്ചു. ഒക്‌ടോബര്‍ നാലിന് വെള്ളിയാഴ്‌ച വൈകിട്ട് 5.30-ന് അഭിവന്ദ്യ തിരുമേനിയെ കത്തിച്ച മെഴുകുതിരി നല്‍കി ഇടവക വികാരി റവ.ഡോ. പി.കെ മാത്യു സ്വീകരിക്കുന്നതും വി. കൂദാശയുടെ ആദ്യ ഭാഗം ആരംഭിക്കുന്നതുമാണ്. ഒക്‌ടോബര്‍ അഞ്ചിന് ശനിയാഴ്‌ച രാവിലെ 7.30-ന് ആരംഭിച്ച് വിശുദ്ധ കൂദാശയുടെ രണ്ടാമത്തെ ഭാഗം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ കാനഡിയിലുള്ള ഏറ്റവും പഴക്കംചെന്ന ഒര്‍ത്തഡോക്‌സ് ഇടവകകളിലൊന്നായ ഈ പള്ളി 2012 നവംബര്‍ 26-നാണ് ടൊറന്റോയിലെ 23 ബ്രോണിലെ അവന്യൂവിലുള്ള (23 Brownlea Avenue) ഈ സ്ഥലവും കെട്ടിടവും സ്വന്തമായി വാങ്ങിയത്. വെബ്‌സൈറ്റ്: www.stthomasosc.org ജോര്‍ജ് ഏബ്രഹാം (സണ്ണി) ഹാമില്‍ട്ടണ്‍ (905 388 7063) അറിയിച്ചതാണിത്.
Comments