ഷിക്കാഗോ:2013 ഒക്‌ടോബര്‍മാസ സാഹിത്യവേദി നാലാം തീയതി വൈകിട്ട് 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) കൂടുന്നതാണ്. പച്ച വിരിപ്പിട്ട് സാഹിത്യ പര്‍വ്വതത്തിലേക്ക് തല ഉയര്‍ത്തിവെച്ച് കിടക്കുന്ന ആ മലയാള നാടിനെപ്പറ്റി, കേരനിരകളാല്‍ ആടുന്ന ആ ഹരിത പുഴയോരത്തെപ്പറ്റി, നാളികേരപാകത്തിലുള്ള ആ നാടന്‍ കൃഷിക്കാരെപ്പറ്റി, ദൈവത്തിന്റെ സ്വന്തം നാടെന്ന് കേഴ്‌വികേട്ട ആ നാടിനെപ്പറ്റി കേരളത്തിലെ കവികള്‍ എല്ലാവരും പാടി പുകഴ്‌ത്തിയിട്ടുണ്ട്. അവരുടെ അവിസ്‌മരണീയ കവിതകള്‍ കോര്‍ത്തിണക്കി `നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്ന പ്രബന്ധം ശ്രീമതി ഉമാരാജാ അവതരിപ്പിക്കും. സെപ്‌റ്റംബര്‍മാസ സാഹിത്യവേദി എന്‍.വി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ കൂടി. ലക്ഷ്‌മി നായര്‍ ദൃശ്യമാധ്യമത്തിന്റെ അകമ്പടിയോടുകൂടി അവതരിപ്പിച്ച `കക്കയുടെ നാട്ടില്‍' എന്ന പ്രബന്ധം സദസ്യരെ വിദേശപര്യടന അനുഭൂതിയില്‍ ആറാടിച്ചു. ഡോ. തമ്പി എഴുതി അവതരിപ്പിച്ച മൂന്നു കവിതകളും ആസ്വാദ്യകരമായിരുന്നു.
നവംബര്‍ 21- മുതല്‍ ഡിസംബര്‍ ഒന്നുവരെ ഷിക്കാഗോയില്‍ അരങ്ങേറുന്ന ഒമ്പതാമത് ലാനാ കണ്‍വെന്‍ഷനെക്കുറിച്ച് ലാനാ സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം വിശദമായി വിവരിച്ച് സാഹിത്യവേദിയുടെ സഹകരണവും സാന്നിധ്യവും അഭ്യര്‍ത്ഥിച്ചു. രവി രാജായുടെ കൃതജ്ഞതയോടുകൂടി ഷാജന്‍ ആനിത്തോട്ടം സ്‌പോണ്‍സര്‍ ചെയ്‌ത സാഹിത്യവേദി സമംഗളം പര്യവസാനിച്ചു. നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ ജീവിക്കുന്ന പെറ്റനാടിന്റെ ഹരിതഭംഗിയാര്‍ന്ന മധുരസ്‌മരണകള്‍ ഉണര്‍ത്തുന്ന ഉമാരാജയുടെ പ്രബന്ധം കേട്ട് ആസ്വദിക്കുന്നതിന് 177-മത് സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഉമാരാജ (630 581 9691), രാധാകൃഷ്‌ണന്‍ നായര്‍ (847 634 9529), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).
Comments