റോക്ക് വാള്‍ (ടെക്‌സസ്): കേരളത്തില്‍ ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ സന്നദ്ധ സുവിശേഷക സംഘത്തിന്റേയും- യുവജനസഖ്യത്തിന്റേയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 ശനിയാഴ്ച റോക്ക് വാള്‍ സിറ്റി ഫെര്‍ഫോമന്‍സ് സെന്ററില്‍ നടത്തപ്പെട്ട കലാജാലക അവതരണ പുതുമയിലും വ്യത്യസ്ഥത പുലര്‍ത്തിയ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായി. വൈകീട്ട് 6 മണിക്ക് റവ. ഓ.സി. കുര്യന്റെ പ്രാര്‍ത്ഥനയോടെ കലാജാലകത്തിന് തുടക്കം കുറിച്ചു. മീന ഈശോ അമേരിക്കന്‍ ദേശീയ ഗാനമാലപിച്ചു. സിബു ജോസഫ് സ്വാഗതം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗാനരചിയിതാവും, അനുഗ്രഹീത ഗായകനുമായ ഷാജി എം. പീറ്റര്‍ ഭക്തിനിര്‍ഭരമായ ഗാനമാലപിച്ചു. തുടര്‍ന്ന് വ്യത്യസ്ഥ കലകളുടെ മാന്ത്രിക ചെപ്പു തുക്കപ്പെട്ടു. സുശീല്‍ വര്‍ക്കല- രനി കവലയില്‍ കോമഡി മാഗസിന്‍ സദസ്യരില്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തി. സുചിത്ര, വൈദേഹി, ശക്തി, ധന്യ, പ്രിയങ്ക, അഞ്ജലി, അബിഗേല്‍, സമിതി, അര്‍പിത, ദേവയാനി എന്നിവര്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, സുബി ഫിലിപ്പിന്റെ മോണോ ആക്ട്, താരസിബു, നിഷ ജേക്കബ്, ദീപാസണ്ണി, മീന മാത്യൂ, അനുപ സാം, ജെന്‍സി ടോം, രേഖ, ഷിബു, ഷീന അലക്‌സ്, ബിന്‍സി ജേക്കബ്, സൂസന്‍ ബെക്കി എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര ഗ്രഹാതുര സ്മരണകള്‍ ഉണര്‍ത്തി, സെന്റ് ഹേള്‍സ് സണ്ടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡാന്‍സ്, സിനിമാറ്റിക്, ഫ്യൂഷന്‍, വള്ളംകളി, സജി ചിറയില്‍ ടീം അവതരിപ്പിച്ച ചെണ്ടമേളം, റവ.ഫാ.സി.ജി. തോമസ് സംവിധാനം ചെയ്തു സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗങ്ങള്‍ അവതരിപ്പിച്ച സ്‌നാപകം യോഹനാന്‍ ഡ്രാമ, തുടങ്ങിയ പരിപാടികള്‍ കലാജാലകത്തെ ശ്രദ്ധേയമാക്കി. യുവജനസഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തിനുശേഷം പരിപാടികളില്‍ പങ്കെടുത്തവര്‍ ലഘുഭക്ഷണവും ആസ്വദിച്ചു. ഫെര്‍ഫോമന്‍സ് ഹാളില്‍ നിന്നും മൂന്നുമണിക്കൂറുകള്‍ കഴിഞ്ഞു. പുറത്തിറങ്ങുമ്പോള്‍ മുഖത്ത് തികഞ്ഞ സംതൃപ്തിയുടെ നിഴലാട്ടം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മുഖത്ത് തികഞ്ഞ സംതൃപ്തിയുടെ നിഴലാട്ടം ദൃശ്യമായിരുന്നു. ഷാലു ഷൈജു, ഹന്നാ ജോര്‍ജ്ജ്, ബിന്‍സി ടോബി എന്നിവര്‍ എംസിമാരായിരുന്നു.
Comments