ഷിക്കാഗോ: അമേരിക്കയിലുള്ള വിവിധ പെന്തക്കോസ്‌ത് സഭകളുടെ സംയുക്ത പ്രവര്‍ത്തന വേദിയായ പെന്തക്കോസ്‌തല്‍ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 20-ന് ആരംഭിച്ച ഐക്യ സമ്മേളനങ്ങള്‍ സെപ്‌റ്റംബര്‍ 22-ന് ഞായറാഴ്‌ച നടന്ന ആരാധനാ യോഗത്തോടെ സമാപിച്ചു. ഐ.പി.സി കോട്ടയം തിയോളജിക്കല്‍ സെമിനാരി മുന്‍ അദ്ധ്യാപകനും കാനഡയിലെ സിയോണ്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററുമായ ഡോ. വില്‍സണ്‍ വര്‍ക്കി മുഖ്യ പ്രഭാഷകനായിരുന്നു. പാസ്റ്റര്‍ സാമുവേല്‍ ബാബുക്കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആരാധനാ യോഗത്തില്‍ റവ. ജോര്‍ജ് കെ. സ്റ്റീഫന്‍ തിരുവത്താഴ ശുശ്രൂഷയ്‌ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ പി.സി മാമ്മന്‍ സങ്കീര്‍ത്തന ധ്യാനം നടത്തി. റവ വില്ലി ഏബ്രഹാം, റവ കെ.പി. മാത്യു എന്നിവരും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കെ.എം. ഈപ്പന്‍ നന്ദി രേഖപ്പെടുത്തി. ഡെസ്‌പ്ലെയിന്‍സിലുള്ള ഐ.പി.സി ഹെബ്രോണ്‍ ഗോസ്‌പല്‍ സെന്ററിലും സ്‌കോക്കിയിലുള്ള റാഡിസണ്‍ ഹോട്ടലിലുമായിട്ടാണ് സമ്മേളനങ്ങള്‍ നടന്നത്. കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.
Comments