അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ ആദ്യത്തെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയമായ അറ്റ്‌ലാന്റാ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൂദാശാകര്‍മ്മം ഒക്‌ടോബര്‍ 4,5 തീയതികളില്‍ നടത്തപ്പെടുന്നു. സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത (കണ്ടനാട് വെസ്റ്റ് ഭദ്രാസനം), ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത (നിരണം ഭദ്രാസനം) എന്നിവര്‍ സഹകാര്‍മികരായിരിക്കും. ഒക്‌ടോബര്‍ നാലാം തീയതി വൈകിട്ട് കൂദാശയുടെ ഒന്നാം ഭാഗവും, അഞ്ചാം തീയതി രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും, പൊതുസമ്മേളനവും നടത്തപ്പെടുന്നതാണ്. നാലാം തീയതി വൈകിട്ട് പള്ളിയില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തമാരേയും വിശിഷ്‌ടാതിഥികളേയും സ്വീകരിച്ചാനയിച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തപ്പെടും. ആറാം തീയതി ഞായറാഴ്‌ച വൈകിട്ട് പ്രശസ്‌ത പിന്നണി ഗായകന്‍ അലക്‌സ് പോളിന്റെ നേതൃത്വത്തില്‍ ക്രിസ്‌തീയ ഗാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി വികാരി ഫാ. വില്‍സണ്‍ മണലേത്തിന്റേയും, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ടിബി കുഞ്ഞൂഞ്ഞ് (ട്രസ്റ്റി), ചെറിയാന്‍ പി. ഏബ്രഹാം (സെക്രട്ടറി), ബൈജു അലക്‌സ്, വര്‍ഗീസ് വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, അജയ് വര്‍ഗീസ്, ബോബന്‍ പി. വര്‍ഗീസ് എന്നിവരുടേയും ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ മാത്തന്‍ മാത്യു, കെ.കെ. മാത്യു എന്നിവരുടേയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
Comments