You are Here : Home / USA News

ഫിലാഡല്‍ഫിയയില്‍ മാപ്പ്‌ ലീഗല്‍ സെമിനാര്‍ ഒക്‌ടോബര്‍ അഞ്ചിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 02, 2013 10:43 hrs UTC

ഫിലാഡല്‍ഫിയ: പ്രവര്‍ത്തനശൈലിയില്‍ സമൂലമായ മാറ്റംവരുത്തി സമൂഹത്തിനാകെ മാതൃകസൃഷ്‌ടിച്ചുകൊണ്ട്‌ മുന്നേറുന്ന മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ കമ്യൂണിറ്റി സര്‍വീസിന്റെ ഭാഗമായി ലീഗല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 4 മണി മുതല്‍ മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ നടക്കുന്ന ലീഗല്‍ സെമിനാറിന്‌ ഫിലാഡല്‍ഫിയയിലെ ഏറ്റവും പ്രസിദ്ധമായ നിയമോപദേശ സംരംഭം പാസ്‌ഖുറേല-കുന്നേല്‍-പോമോ ഗ്രൂപ്പ്‌ നേതൃത്വം നല്‍കും. അറ്റോര്‍ണിമാരായ ജോസഫ്‌ കുന്നേല്‍, ഡേവിഡ്‌ തിരുശെല്‍വം, റ്റോണി ഓര്‍ട്ടീസ്‌, ഡെന്നീസ്‌ പോമ, ജോഡി ജോയി എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. ഓട്ടോ ഇന്‍ഷ്വറന്‍സ്‌, വര്‍ക്കേഴ്‌സ്‌ കോമ്പന്‍സേഷന്‍, സോഷ്യല്‍ സെക്യൂരിറ്റി, ട്രാഫിക്‌ ടിക്കറ്റ്‌, വില്‍പത്രം എന്നീ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ചകളും വിശകലനവും നടക്കും.

 

ആവശ്യമായവര്‍ക്ക്‌ സൗജന്യമായി നിയമോപദേശങ്ങള്‍ നല്‍കും. ഒരാഴ്‌ച മുമ്പ്‌ നടന്ന വിജയകരമായ മെഡിക്കല്‍ ക്യമ്പാണ്‌ ഒരു ലീഗല്‍ സെമിനാര്‍ കൂടി ഉടന്‍ സംഘടിപ്പിക്കുവാന്‍ പ്രചോദനമായതെന്ന്‌ മാപ്പ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍ പറഞ്ഞു. അമേരിക്കന്‍ നിയമങ്ങളെക്കുറിച്ച്‌ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങള്‍ നമ്മുടെ ആളുകള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുവാന്‍ ലീഗല്‍ സെമിനാര്‍ സഹായിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ കോര്‍ഡിനേറ്റര്‍ സാബു സ്‌കറിയ പറഞ്ഞു. സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനായി ഒരു സംഘാടകസമിതി പ്രവര്‍ത്തിക്കുന്നു. ജോര്‍ജ്‌ എം. മാത്യു, യോഹന്നാന്‍ ശങ്കരത്തില്‍, ഷാജി ജോസഫ്‌, ബിനു ജോസഫ്‌, ബിനു നായര്‍, വര്‍ഗീസ്‌ ഫിലിപ്പ്‌, ജോണ്‍സണ്‍ മാത്യു, ഫിലിപ്പ്‌ ജോണ്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 266 6233, 267 685 1069, 267 372 2521, 215 934 7212.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.