ഫിലഡല്‍ഫിയ: 2014 ജൂണ്‍ 26-ന് ഫിലഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ കൊടിയേറുന്ന ഫോമയുടെ നാലാമത് അന്താരാഷ്‌ട്ര കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന് മാര്‍ഗദര്‍ശകരായി ഫൊമാ മുന്‍ഭാരവാഹികളെ ഉള്‍പ്പെടുത്തി 19 അംഗ അഡ്വൈസറി കൗണ്‍സിലിന്റെ രൂപീകരണത്തിനുശേഷം, ഫോമയുടെ ശക്തരായ അഞ്ച് നേതാക്കളെ ജനറല്‍ കണ്‍വീനര്‍മാരായി നാഷണല്‍ കമ്മിറ്റി തിരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസും അറിയിച്ചു. മലയാളി അസ്സോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ (MAP) മുന്‍ പ്രസിഡന്റ് ജോര്‍ജ് എം. മാത്യു, KALA ഫിലഡല്‍ഫിയാ പ്രസിഡന്റ് കോര എബ്രഹാം, ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരള അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ മുന്‍ പ്രസിഡന്റ് രാജ് കുറുപ്പ്, നവകേരള ആര്‍ട്സ് ക്ലബ്, ഫ്ലോറിഡ മുന്‍ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ എന്നിവരാണ് കണ്‍വീനര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്.
തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഈ അഞ്ചുപേരും ജനറല്‍ കണ്‍വീനര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടതില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ്, ജോ. സെക്രട്ടറി റെനി പൗലോസ്, ജോ. ട്രഷറര്‍ സജീവ് വേലായുധന്‍, കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ സി. വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി, കണ്‍വന്‍ഷന്‍ അഡ്വൈസറി കൗണ്‍സില്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. അഞ്ചു പേര്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതോടൊപ്പം അഭിനന്ദനങ്ങളും അറിയിച്ചു.
Comments