ഫ്ലോറിഡ . വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ടെക്സ്റ്റിങ് നിരോധിച്ചുകൊണ്ടുളള നിയമം ഒക്ടോബര്‍ 1 മുതല്‍ ഫ്ലോറിഡായില്‍ നിലവില്‍ വന്നു. ടെക്സ്റ്റിങ് നിരോധിക്കുന്ന 41-ാം മത്തെ സംസ്ഥാനമാണ് ഫ്ലോറിഡ. വാഹനം റെഡ് ലൈറ്റില്‍ സ്റ്റോപ് ചെയ്യുമ്പോള്‍ ടെക്സ്റ്റിങ് അനുവദിച്ചിട്ടുണ്ട്. അമിത വേഗത്തില്‍ പോകുന്ന വാഹനത്തെ പൊലീസ് തടഞ്ഞു നിറുത്തി പരിശോധിക്കുമ്പോള്‍ ടെക്സ്റ്റിങ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനു പൊലീസിനു അനുമതി നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 30 മുതല്‍ 60 ഡോളര്‍ വരെ പിഴ ചുമത്തുമെന്നും നിയമത്തില്‍ അനുശാസിക്കുന്നു. ടെക്സ്റ്റിങ് നടത്തുന്നതു ഡ്രൈവര്‍മാരുടെ ശ്രദ്ധ നഷ്ടപ്പെടുവാന്‍ ഇടയാക്കുന്നത് റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിരവധി വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് ഫ്ലോറിഡാ സംസ്ഥാന നിയമ നിര്‍മ്മാണ സഭ ഈ നിയമം അംഗീകരിച്ചത്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനം ഓടികൊണ്ടിരിക്കുമ്പോള്‍ ടെക്സ്റ്റിങ് ഒഴിവാക്കണമെന്ന് ഡിപിഎസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments