ന്യൂയോര്‍ക്ക്: ജയ്‌ഹിന്ദ് ടിവി അമേരിക്കയിലെ 18 വയസിനു താഴെയുള്ള കുട്ടികള്‍ക്കായി നടത്തിയ ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍സിംഗര്‍ യു.എസ്.എ ജൂണിയര്‍ എന്ന മ്യൂസിക്കല്‍ ഷോയുടെ അവാര്‍ഡ് ദാനം ക്ഷണിക്കപ്പെട്ട സദസിനും, വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തിലും ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ടൈസന്‍ സെന്ററില്‍ നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ മലയാള ചാനല്‍ ചരിത്രത്തില്‍ ഒരു പുതിയ അധ്യായംകുറിച്ചുകൊണ്ട് കേരളത്തില്‍ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന സെറ്റുകളില്‍, അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ വെച്ച് പ്രഥമിക മത്സരങ്ങള്‍ നടത്തി സംഗീത രംഗത്തെ പ്രതിഭകളെ തെരഞ്ഞെടുക്കാനായി നടത്തിയ വിപുലമായ മത്സരത്തിന്റെ പരിസമാപ്‌തി വിളിച്ചോതുന്നതായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള ഹരി കാപ്പിയൂര്‍, രണ്ടാം സ്ഥാനത്ത് എത്തിയ വിര്‍ജീനിയയില്‍ നിന്നുള്ള കല്യാണി പിള്ള, ന്യൂയോര്‍ക്കില്‍ നിന്നുള്ള അനുഷ്‌ക ബാഹുലേയന്‍, മിഷിഗണില്‍ നിന്നുള്ള ജാസ്‌മിന്‍ ജോസ്, ന്യൂജേഴ്‌സിയില്‍ നിന്നുള്ള അലക്‌സ് ജോര്‍ജ് എന്നിവരുടെ ഗാന വിരുന്നിനോടൊപ്പം മറ്റ് അനവധി പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ മുന്‍ മന്ത്രിയും ജയ്‌ഹിന്ദ് ടിവി ഡയറക്‌ടറുമായ പന്തളം സുധാകരന്‍, കെ.പി.സി.സി സെക്രട്ടറി ജെസി സെബാസ്റ്റ്യന്‍, പ്രമുഖ മലയാളി സിനിമാ സംവിധായകന്‍ ബ്ലെസി, ജയ്‌ഹിന്ദ് ടിവി മാനേജിംഗ് ഡയറക്‌ടര്‍ ഫെലിക്‌സ് സൈമണ്‍ എന്നിവരും സന്നിഹിതരായിരുന്നു. ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍സിംഗര്‍ യു.എസ്.എ ജഡ്‌ജിംഗ് പാനലിലുണ്ടായിരുന്ന കുമാരി നായര്‍, ജാനകി ശര്‍മ, ഹെലന്‍ ജോര്‍ജ്, പ്ലേബാക് സിംഗര്‍ ടിനാ കുന്ദാലിയ എന്നിവരെ സ്റ്റേജില്‍ ആദരിച്ചു. ജയ്‌ഹിന്ദ് ടിവി സ്റ്റാര്‍സിംഗര്‍ യു.എസ്.എ ജൂണിയറിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനും നടത്തിപ്പിനും കൈത്താങ്ങായി പ്രവര്‍ത്തിച്ച സ്‌പോണ്‍സര്‍മാര്‍, ഡോ. ജോസ് കാനാട്ട്, ബോബ് വര്‍ഗീസ് (വിന്‍സന്റ് ജൂവലേഴ്‌സ്), ജോര്‍ജ് തോമസ് (ജി.എം.ടി അസോസിയേറ്റ്‌സ്), പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍), റോയി എണ്ണശേരില്‍ (ഇന്തോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസഡന്റ്), ബന്‍സി ആന്‍ഡ് സജി (എ.ടി. ആന്‍ഡ് ടി മൊബൈല്‍), ജോണ്‍ പോള്‍ (കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍), രാജു സഖറിയ (ആര്‍.വി. ആംബുലറ്റ് സര്‍വീസ്), ജേക്കബ് ഏബ്രഹാം (ഹെഡ്‌ജ് ബ്രോക്കറേജ്), ജോര്‍ജ് ഒട്ടി ( സെഞ്ച്വറി ട്വന്റി വന്‍), ജസ്റ്റിന്‍ വര്‍ഗീസ് (ഡയറക്‌ടര്‍, വിഷന്‍ ഔട്ട്‌റീച്ച് ഇന്റര്‍നാഷണല്‍), രാജേഷ് പുഷ്‌പരാജ് (രാജ് ഓട്ടോ), ജോയി ഇട്ടന്‍ (പ്രസിഡന്റ്, യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), സുരേഷ് (പ്രസിഡന്റ്, കുട്ടനാട് മലയാളി അസോസിയേഷന്‍) എന്നിവരെ ജയ്‌ഹിന്ദ് ടിവി യു.എസ്.എ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ജിനു, ജനീറ്റ, ജൂലി, ക്യാര്‍ത്തി, മോനു എന്നിവര്‍ എം.സിമാരായിരുന്നു.
ഇന്നസെന്റ് ഉലഹന്നാന്‍, ജോര്‍ജ് കൊട്ടാരത്തില്‍, ബിജു കൊല്ലപ്പള്ളില്‍, റോയി, ജയചന്ദ്രന്‍, പ്രിന്‍സ് മാര്‍ക്കോസ്, മോന്‍സി, ബിനു, മോഹന്‍ ചിറമണ്ണില്‍ എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങിന് നേതൃത്വം നല്‍കി. ജയ്‌ഹിന്ദ് ടിവി യു.എസ്.എ ഡയറക്‌ടര്‍ പ്രോഗ്രാംസ് ജിന്‍സ് മോന്‍ പി. സഖറിയ സ്വാഗതവും, ജോയിന്റ് ഡയറക്‌ടര്‍ ജോജി കാവനാല്‍ നന്ദിയും രേഖപ്പെടുത്തി. `ഇവന്റ് ക്യാറ്റ്‌സ്' (Event Catz) ഡയറക്‌ടര്‍ വിജി, സഞ്‌ജു എന്നിവര്‍ ഇവന്റ് മാനേജ്‌മെന്റ് കോര്‍ഡിനേറ്റര്‍മാരാരിയിരുന്നു
Comments