ഫിലഡല്‍ഫിയ: ഫാള്‍(Autumn) സീനറി ദൃശ്യങ്ങളുടെ ഫോട്ടോഗ്രഫി മത്സരം ഓര്‍മ്മ (ഓവര്‍സീസ് റിട്ടേണ്ട് മലയളീസ് ഇന്‍ അമേരിക്ക) സംഘടിപ്പിക്കുന്നു. ഓര്‍മ നേതൃത്വം നല്‌കുന്ന രണ്ടാമത് ദേശീയ ഫോട്ടോഗ്രഫി മത്സരമാണിത്. ഇലക്ട്രോണിക് ഫോട്ടോകള്‍ ഈ-മെയില്‍ മുഖേനയാണ് അയയ്‌ക്കേണ്ടത്. സെല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോയും ആകാം. 22 വയസ്സുവരെയുള്ള അമേരിക്കന്‍ മലയാളികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. 2013 നവംബര്‍ 23 ശനിയാഴ്‌ച രാത്രി 12 മണി വരെ (ഈസ്റ്റേണ്‍ ഡേ ലൈറ്റ് ടൈം; ഫിലഡല്‍ഫിയാ സമയം) ഫോട്ടോകള്‍ സ്വീകരിക്കും. സീനറിയുടെ ഒരു ഫോട്ടോ അയച്ചാല്‍ മതി. attupuram.jose@gmail.com എന്ന ഈ-മെയിലിലേയ്‌ക്ക് അറ്റാച്‌മെന്റ് ആയി ഫോട്ടോ? അയയ്‌ക്കണം. ഫോട്ടോ എടുത്തത് ആരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രം ഫോട്ടോ അറ്റാച്‌മെന്റുള്ള ഈ മെയിലില്‍ തന്നെ മറ്റൊരു അറ്റാച്ച്‌മെന്റായി വരണം.
അതാതു സ്ഥലത്തെ പാസ്റ്ററോ, റ്റെമ്പിള്‍ പ്രീസ്റ്റോ, സ്‌കൂള്‍ ടീച്ചറോ, മലയാളി സംഘടനാ ഭാരവാഹിയോ ഒപ്പിട്ടതായിരിക്കണം സാക്ഷ്യപത്രം. ഈ - മെയിലില്‍ ഫോട്ടോ ഉടമയായ കുട്ടിയുടെ പേരും വയസ്സും, അഡ്രസ്സും, മാതാപിതാക്കളുടെ പേരും, മാതാവിന്റെയോ പിതാവിന്റെയോ രക്ഷകര്‍ത്താവിന്റെയോ ഫോണ്‍ നമ്പരും എഴുതിയിരിക്കണം. ദേശീയ തലത്തില്‍ ഫസ്റ്റ്, സെക്കന്റ്, തേഡ് സ്ഥാനം നേടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്‌റ്റിഫിക്കറ്റും ഡിസംബര്‍ മാസം നല്‌കും. നോര്‍ത്ത് കരോളിനാ സ്‌പൈസ് ബസാറും ( ദുറം), ഫിലഡല്‍ഫിയയിലെ വിന്‍സന്റ് ഇമ്മാനുവേലും ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നു. ഓര്‍മാ ചാപ്‌റ്ററുകളുടെ അതാതു സ്ഥലത്തുള്ള ഫസ്റ്റ്, സെക്കന്റ്, തേഡ് സ്ഥാന വിജയികള്‍ക്ക് ഓര്‍മ്മ ചാപ്‌റ്ററുകള്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‌കും.
ജോസ് ആറ്റു പുറം (പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍ ( സെക്രട്ടറി), അലക്‌സ് തോമസ് (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍ ( ദേശീയ വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ ( സ്‌പോക്‌സ് പേഴ്‌സണ്‍), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍), ജോര്‍ജ് ഇടിക്കുള, അനിയന്‍ മൂലയില്‍, ന്യൂജേഴ്‌സി ചാപ്‌റ്റര്‍ പ്രസിഡന്റ് ജിബി തോമസ്, ന്യൂയോര്‍ക് ചാപ്‌റ്റര്‍ പ്രസിഡന്റ് റോയി തോമസ്, മാത്യു കോരുത് , പെന്‍സില്‍വേനിയാ ചാപ്‌റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സീസ് പടയാറ്റില്‍, ബാബൂ ചീയേഴത്ത്, നോര്‍ത്ത് കരോലിനാ ചാപ്‌റ്റര്‍ പ്രസിഡന്റ് ജെയിംസ് തുണ്ടത്തില്‍,? ബാബൂ കുറ്റിയത്ത്, ഫ്‌ളോറിഡാ ചാപ്‌റ്റര്‍ പ്രസിഡന്റ് ആന്റോച്ചന്‍ ചാവറ, ബേബി സെബാസ്റ്റ്യന്‍ , കാലിഫോര്‍ണിയാ ചാപ്‌റ്റര്‍ പ്രസിഡന്റ് സാബൂ ജോണ്‍, ഡാലസ് ചാപ്‌റ്റര്‍ പ്രസിഡന്റ് അലക്‌സ് പള്ളിവാതുക്കല്‍ എന്നിവര്‍ ദേശീയ നേതൃത്വം വഹിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം: 267-231-4643, ഫീലിപ്പോസ് ചെറിയാന്‍ 215-605-7310 , ജെയിംസ് തുണ്ടത്തില്‍ നോര്‍ത്ത് കരോലിനാ (919-450-6222), മാത്യു കോരുത് ന്യൂയോര്‍ക് (914-320-9164), ബാബൂ കുറ്റിയത്ത്, നോര്‍ത്ത് കരോലിനാ (919-749-9262), ആന്റോച്ചന്‍ ചാവറ റ്റാമ്പാ (813-727-8646). അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ സൗഹൃദ വേദിയാണ് ഓര്‍മ. മലയാളത്തിന്റെ തനതു പാരമ്പര്യ മൂല്യങ്ങളും കുടുംബമൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
Comments