വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചീട്ടുകളി (56) മത്സരത്തിന് കാനഡയിലെ ടൊറാന്റോ ഒരുങ്ങി കഴിഞ്ഞതായി ചെയര്‍മാന്‍ ഏബ്രഹാം കുര്യന്‍, കോ.ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, കോര്‍ഡിനേറ്റര്‍മാരായ ജോസഫ് മാത്യൂ, ജോസ് മുല്ലപ്പള്ളി, സാബു സക്കറിയ എന്നിവര്‍ അറിയിച്ചു. ഒക്‌ടോബര്‍ 11, 12, 13 തീയതികളില്‍ നടക്കുന്ന പതിനഞ്ചാമത് അന്തര്‍ദ്ദേശീയ 56 കളി മത്സരത്തിന് ഇതിനോടകം 44 ഓളം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ 14 വര്‍ഷങ്ങളായി വടക്കേ അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ അരങ്ങേറുന്ന ടൂര്‍ണമെന്‍ റ് ടീട്ടുകളിയേക്കാളുപരി സുഹൃത്തുക്കളും കുടുംബാംഗങ്ങളും തമ്മിലുള്ള കൂട്ടായ്മ കൂടിയാണ്. മനസ്സിന് കുളിര്‍മയും ബുദ്ധിയ്ക്ക് വികാസവും നല്‍കുന്ന 56 കളി മത്സരം, മലയാളികളുടെ ഇഷ്ട വിനോദമായി മാറി കഴിഞ്ഞു. ഡാളസ്, ഹൂസ്റ്റന്‍, ചിക്കാഗോ, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, ഓന്റാറിയോ, ന്യൂജേഴ്‌സി, ഡിസി, ഫ്‌ളോറിഡ, കാന്‍സാസ്, ഫിലാഡല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഒട്ടുമിക്ക ടീമുകളും മല്‍സരത്തില്‍ പങ്കെടുക്കാറുള്ളത്.
ക്യാഷ് അവാര്‍ഡും, ട്രോഫിയുമാണ് വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ ശക്തമായ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് മാത്യൂ-248-767-6822 സാബു സക്കറിയ-267-980-7923
Comments