ജോസ് കുമ്പിളുവേലില്‍
ഷ്വെല്‍മ്: ജര്‍മനിയിലെ ഷ്വെല്‍മില്‍ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായുള്ള കുടുംബകൂട്ടായ്മയുടെ നേതൃത്വത്തില്‍ തിരുവോണം ആഘോഷിച്ചു. സെന്റ് മരിയന്‍ ദേവാലയത്തില്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് ചാലില്‍ സിഎംഐ, ഫാ.ജോസഫ് ചേലംപറമ്പത്ത് എന്നിവര്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടന്ന തിരുവോണാഘോഷം ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഫാ.തോമസ് ചാലില്‍ സിഎംഐ,ഫാ.അലക്‌സ് തൈപ്പറമ്പില്‍ , ഫാ.ജോസഫ് ചേലംപറമ്പത്ത്, മോളി പോണാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സോബിച്ചന്‍ ചേന്നംങ്കര, ജോളി തടത്തില്‍ , ജോസുകുട്ടി തൈക്കട്ടുതറ, തമ്പാന്‍, ലൂസി ഹൈസ്, ശ്രീജ ഷില്‍ഡ്കാമ്പ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ കടല്‍ കടന്ന ഒരു മാത്തുക്കുട്ടി എന്ന സിനിമയിലൂടെ അഭ്രപാളിയിലെത്തിയ നാന്‍സി തടത്തില്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ഹൃദ്യമായ പൂക്കളവും ഒരുക്കിയിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു.
കൂട്ടായ്മയുടെ പ്രസിഡന്റ് മേഴ്‌സി തടത്തില്‍ സ്വാഗതം ആശംസിച്ചു. അമ്മിണി മണമയില്‍ , മേരിമ്മ അത്തിമൂട്ടില്‍ , ജോയ് ഇട്ടന്‍കുളങ്ങര, പുഷ്പ ഇലഞ്ഞിപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments