ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.രഘുറാം രാജനെ ജര്‍മന്‍ ഡോയിച്ചേ ബാങ്ക് ഫൈനാന്‍ഷ്യല്‍ ഇക്കണോമിക് അവാര്‍ഡ് നല്‍കി ആദരിച്ചു. ലോകത്തിലെ പ്രമുഖരായ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ജര്‍മനിയില്‍ നല്‍കുന്ന ഏറ്റവും വലിയ ഒരു ബഹുമതി ആണ് ഈ അവാര്‍ഡ്. ജര്‍മന്‍ ഡോയിച്ചേ ബാങ്കിന്റെ അഞ്ചാമത് അവാര്‍ഡാണ് ഈ വര്‍ഷം 2013 ല്‍ ഡോ. രഘുറാം രാജന് നല്‍കിയത്.
ലോകത്തിലെ എല്ലാ ഭൂഗണ്ഡങ്ങളില്‍ നിന്നും ലഭിച്ച 123 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജനെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഡോ.രഘുറാം രാജന്‍ അന്തരാഷ്ട്ര ലവലില്‍ നടത്തിയ അതിവിശിഷ്ട സാമ്പത്തിക ഗവേഷണങ്ങള്‍ ആണ് ജര്‍മന്‍ ഡോയിച്ചേ ബാങ്ക് അവാര്‍ഡിന് അര്‍ഹനാക്കിയത്. അവാര്‍ഡ് തുക 50.000 യൂറോയും , യോഗ്യതാപത്രവും ആണ്. ഇത് ഡോയിച്ചേ ബാങ്ക് ഡൊനേഷന്‍ ഫണ്ടും, ഫ്രാങ്ക്ഫര്‍ട്ട് ഗൊയ്‌ഥേ യൂണിവേഴ്‌സിറ്റിയും സംയോജിച്ച് നല്‍കുന്നു.
ഇന്ത്യക്കും, ഇന്ത്യന്‍ റിസര്‍വ് ബാങ്കിനും കിട്ടാവുന്ന ഏറ്റവു് വലിയ ബഹുമതി ആണ് ഇത്. അവാര്‍ഡ് ദാന ചടങ്ങില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ , ഡോയിച്ചേ ബാങ്ക് കോ-ചെയര്‍മാന്‍ ജൂര്‍ഗന്‍ ഫിക്ഷന്‍ , ഗൊയ്‌ഥേ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പ്രൊഫ.ഡോ.വാള്‍ട്ടെര്‍ ഹോഫ്‌സ്‌റ്റെര്‍ , ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ , മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments