You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരിസില്‍ `ഓപ്പറേഷന്‍ സേവ്‌'

Text Size  

Story Dated: Monday, October 07, 2013 09:51 hrs UTC

സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ : സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവക ദേവാലയത്തില്‍ ജീവന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മരണസംസ്‌കാരത്തിനെതിരെ പ്രതിരോധം സൃഷ്ടിക്കാനുതകുന്ന ബോധവത്‌കരണം നടത്താനുമായി `ഓപ്പറേഷന്‍ സേവ്‌ ' സെമിനാര്‍ ഞായറാഴ്‌ച നടന്നു. തിരക്കു പിടിച്ച ആധുനികലോകത്തില്‍ രണ്ടാം ചിന്ത പോലുമില്ലാതെ മരണത്തിലേയ്‌ ക്ക്‌ നീങ്ങാന്‍ മടിയില്ലാത്ത വളരെ ചെറിയ ശതമാനം ആളുകള്‍ അവിടവിടെ യുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ഈ സെമിനാര്‍ സംഘടിപ്പിച്ചത്‌. Edward Hines Jr V.A hospital ല്‍ നിന്നും Mariann Blacconiere M.A. M.S.W L.C.S.W ആണ്‌ സെമിനാര്‍ നയിച്ചത്‌ . സെപ്‌റ്റം ബര്‍ 29 ഞായറാഴ്‌ച 10.15 മുതല്‍ 11.30 വരെ കുട്ടികള്‍ക്കും യുവജനങ്ങള്‍ ക്കും 12 മുതല്‍ 1 മണി വരെ മുതിര്‍ന്നവര്‍ക്കും സെമിനാര്‍ നടന്നു.യുവജനങ്ങളുടെ ആത്മാര്‍ഥമായ സഹകരണവും നേതൃത്വവും സെമിനാറിനു പിന്നില്‍ ഉണ്ടായിരുന്നു. സെന്റ്‌ മേരീസ്‌ ഇടവകാഗം റോബിന ഞാറവേലി സെമിനാറിന്‌ മരിയനെ പിന്തുണച്ചു. ജിനോ കക്കട്ടില്‍, ടോമി ഇടത്തില്‍ , തോമസ്‌ ഐക്കരപറമ്പില്‍, ബിജു കണ്ണച്ചാ പറമ്പില്‍, ജോയിസ്‌ മറ്റത്തികുന്നേല്‍ , ജോണി കുട്ടി പിള്ളവീട്ടില്‍ സി സേവിയര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.