ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഈവര്‍ഷത്തെ കണ്‍വെന്‍ഷനും, യൂത്ത് റിട്രീറ്റും സംയുക്തമായി ഒക്‌ടോബര്‍ 20-ന് ഞായറാഴ്‌ച നടത്തപ്പെടുന്നു. ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് (240 Potter Road, Desplains, IL 60016) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30 വരെ യുവജനധ്യാനവും, തുടര്‍ന്ന് 6 മണി മുതല്‍ 8 മണി വരെ കണ്‍വെന്‍ഷനും നടത്തപ്പെടും. അഭിവന്ദ്യ ബിഷപ് റവ.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കണ്‍വെന്‍ഷനില്‍ വചനപ്രഘോഷണം നടത്തും. റവ. ബിജു പി. സൈമണ്‍, റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു എന്നിവര്‍ യൂത്ത് റിട്രീറ്റ് നയിക്കും. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമാ, സി.എസ്.ഐ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ്. റവ.ഫാ. നൈനാന്‍ വി. ജോര്‍ജ് കണ്‍വെന്‍ഷന്‍ ചെയര്‍മാനും (708 539 1175), ഏബ്രഹാം വര്‍ഗീസ് (ഷിബു) കണ്‍വെന്‍ഷന്‍ കണ്‍വീനറുമാണ് (847 877 6276). റവ. ഷാജി തോമസ് (പ്രസിഡന്റ്), റവ.ഡോ. മാത്യു ഇടിക്കുള (വൈസ് പ്രസിഡന്റ്), ജോസ് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), പ്രേംജിത്ത് വില്യംസ് (ജോ. സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍) എന്നിവരാണ് എക്യൂമെനിക്കല്‍ കൗണ്‍സിലിനെ നയിക്കുന്നത്.
Comments