ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബിസിനസ്സ് സംരംഭകരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ന്യൂയോര്‍ക്കില്‍ രൂപീകരിച്ച 'ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സി'ന്റെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് 6:30ന് വൈറ്റ്‌പ്ലെയ്ന്‍സിലെ റോയല്‍ പാലസില്‍ (Royal Palace, 77 Knollwood Road, White Plains, New York 10607)വെച്ച് വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് റോബര്‍ട്ട് പി. അസ്‌റ്റൊറിനോ നിര്‍വ്വഹിക്കുന്നതായിരിക്കും. കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ ഡയ്‌നേഷ്വര്‍ മുലായ് മുഖ്യാതിഥിയായിരിക്കും. ന്യൂറോഷേല്‍ മേയര്‍ നോം ബ്രാംസണ്‍, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്കണോമിക്‌സ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയിംസ് കോള്‍മാന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. നിലവില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് കോമേഴ്‌സുകള്‍ ഉണ്ടെങ്കിലും, ദേശഭാഷ ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ചേംബര്‍ ഓഫ് കോമേഴ്‌സ് നിലവിലില്ല എന്ന് പ്രസിഡന്റ് തോമസ് കോശി പറഞ്ഞു.
ട്രൈസ്റ്റേറ്റ് ഏരിയായിലുള്ള മുഴുവന്‍ ഇന്ത്യന്‍ ബിസിനസ്സ് സംരംഭകരെയും ഒരുമിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരികയും, അവരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, അതുവഴി അമേരിക്കയിലെ ബിസിനസ്സ് ശൃംഖലയിലെ പ്രധാന ഘടകമായിത്തീരുകയും ചെയ്യുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് സീനിയര്‍ വൈസ് പ്രസിഡന്റും റോയല്‍ പാലസ് ഉടമയുമായ ജഗദീഷ് മിറ്റര്‍ പറഞ്ഞു. നിലവിലുള്ള കമ്മിറ്റി വിപുലീകരിച്ച് ഈ പ്രസ്ഥാനത്തെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയിട്ടുള്ള ആയിരക്കണക്കിന് ബിസിനസ്സുകാര്‍ ഇപ്പോള്‍ െ്രെടസ്‌റ്റേറ്റില്‍ വിവിധ മേഖലകളില്‍ തങ്ങളുടെ ബിസിനസ്സുകള്‍ നടത്തുന്നുണ്ട്. അവര്‍ക്ക് ഒരു ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്' അംഗത്വം ഇതുവരെയില്ല.
ആ പോരായ്മയാണ് ഈ ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്റ്റേറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സിലൂടെ പരിഹരിക്കപ്പെടുന്നതെന്ന് ജനറല്‍ സെക്രട്ടറി ജതീന്ദര്‍ എസ്. കോഹ്‌ലി അഭിപ്രായപ്പെട്ടു. ഈ സംരംഭത്തിലൂടെ ഇന്ത്യന്‍ ബിസിനസ്സുകാരുടേതായ കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനത്തിന് നാന്ദി കുറിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ ഡോ. ഡി. നായിക് പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ െ്രെടസ്‌റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ : തോമസ് കോശി (പ്രസിഡന്റ്), ജതീന്ദര്‍ എസ്. കോഹ്‌ലി (ജനറല്‍ സെക്രട്ടറി), സണ്ണി ചാക്കോ (ട്രഷറര്‍), ബെനു വര്‍ഗീസ് (സെക്രട്ടറി), ജ്യോതിന്‍ തങ്കര്‍, ജഗദീഷ് മിറ്റര്‍, ഹാരി സിംഗ്, സാക്ക് തോമസ് (വൈസ് പ്രസിഡന്റുമാര്‍). ഡയറക്ടര്‍ ബോര്‍ഡ്: ജോര്‍ജ് ജോണ്‍ (ചെയര്‍മാന്‍), ഡോ. ഡി. നായിക് (വൈസ് ചെയര്‍മാന്‍), വിരേന്ദര്‍ കന്‍വാര്‍, കമല്‍ കുമാര്‍, ജിബി തോമസ്, ലോയ്ഡ് സെന്‍ഗരയാര്‍, രാകേഷ് ബഹല്‍, ജോണ്‍ സി. വര്‍ഗീസ്, പ്രവീണ്‍ യെഡ്ഡി, കുരിയാക്കോസ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, റവ. ഡോ. വര്‍ഗീസ് എബ്രഹാം, എബ്രഹാം ഫിലിപ്പ്, രാജു ഫിലിപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കോശി 914 310 2242
Comments