ജീമോന്‍ റാന്നി
ഹൂസ്റ്റന്‍ : ഇരുപത്തി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിറഞ്ഞു നില്ക്കുന്ന കേരള റൈറ്റേഴ്സ് ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി 2013 ഒക്ടോബര്‍ 6ന് ചെട്ടിനാട് റെസ്റ്റോറന്റില്‍ സമ്മേളിച്ച് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് - ജോണ്‍ മാത്യൂ, സെക്രട്ടറി- സുഗുണന് ഞെക്കാട്, മാത്യൂ കുരവയ്ക്കല്‍ - ട്രഷറര്‍, ഈശോ ജേക്കബ് - ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍. പ്രവര്‍ത്തന മാന്ദ്യത്തില്‍ കിടന്ന ഫോറത്തിനെ ഭരണഘടന അനുശാസിക്കുന്നവിധം പ്രവര്‍ത്തന ശൈലി പുനഃസംഘടിപ്പിക്കുവാനും, നാല് ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരുടെയും ഒരു കോര്‍ഡിനേറ്ററുടെയും ഒഴിവുകള്‍ കഴിയുന്നതും വേഗം നികത്താനും ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ ചുമതലപ്പെടുത്തി.
Comments