ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ ജനറല്‍ അസംബ്ലിയില്‍ സംബന്ധിക്കുന്നതിന് ഇന്ന് (ഒക്ടോബര്‍ 9) ന്യൂയോര്‍ക്കില്‍ എത്തിയ കേന്ദ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് ജെ.എഫ്.കെ. വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്പ് നല്കി. ഡോ. മഞ്ജു പുരി (ഡപ്യുട്ടി പെര്‍മനന്റ് റസിഡന്റ്, പി.എം.ഐ.), ഐ.എന്‍ .ഒ.സി. നേതാക്കളായ യു.എ. നസീര്‍, ജോര്‍ജ് എബ്രഹാം എന്നിവരും, എം.എ. അന്‍സാരി (എയര്‍ ഇന്ത്യ), വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാക്കളായ വര്‍ഗീസ് തെക്കേക്കര, പ്രൊഫ. ശ്രീധര്‍ കാവില്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് സ്വീകരണം നല്‍കിയത്. മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി ആനന്ദ് സിംഗ്, ഐ.എ.എസ്., എഫ്.പി.എ. വി.പി. ഷഫീക്ക് എന്നിവരും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എ. നസീര്‍ 516 225 1502.
Comments