You are Here : Home / USA News

ഗില്‍ബെര്‍ട്ട് ഒരുമയുടെ ഓണാഘോഷം ഗംഭീരമായി

Text Size  

Story Dated: Friday, October 11, 2013 11:07 hrs UTC

റോയി മണ്ണൂര്‍

 

ഫിനിക്‌സ് : അരിസോണയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള പട്ടണമായ ഗില്‍ബെര്‍ട്ടിലെ മലയാളികളുടെ കല സാംസ്‌കാരിക വേദിയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ ശനിയാഴ്ച വൈകിട്ട് 5മണി മുതല്‍ ഗില്‍ബെര്‍ട്ടിലെ പൈനിയര്‍ എലിമെന്ററി സ്‌കൂള്‍ ഓഡിട്ടോറിയത്തില്‍ കേരളീയ തനിമയില് വര്ണ്ണാഭമായി ആഘോഷിച്ചു. ദേശീയ ഗാനലപനത്തിനു ശേഷം ജനറല്‍ കോര്‍ഡിനെറ്റര്‍ വിനു തോമസ് സ്വാഗതം ആശംസിച്ചു, തുടര്‍ന്ന് കോര്‍ഡിനെറ്റര്‍ വിനു തോമസ്, കള്‍ച്ചറല്‍ കോര്‍ഡിനെറ്റര്‍ മേര്‌സി ജോര്‍ജും മറ്റു കമ്മറ്റി മെംബെര്‍മാര്‍ ആയ ജിനു , സജി, ഡേവിഡ് സ്‌കോട്ട് ഷമ്മി കേരളത്തില്‍ നിന്നും വന്ന റിട്ട ഹെഡ് മാസ്റ്റര്‍ ജി .ചാക്കോയും , കുഞ്ഞമ്മ ചാക്കോയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുതോടു കൂടി കല പരിപാടികള്‍ക്ക് തുടക്കമായി . ഗില്‍ബെര്‍ട്ടിലെ മലയാളി കലാപ്രതിഭകള് അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നൃത്തപരിപാടികളും, ഓണപ്പാട്ട്, തിരുവാതിര എന്നിവയും ഓണാഘോഷങ്ങള്ക്ക് മാറ്റുകൂട്ടി. വിവിധ കോഴ്‌സ്കളില്‍ ഉന്നത വിജയം നേടിയ പല്ലവി കുന്തറ , റിനു ജോണ്‌സന്‍ , ലവീന ജോയ് , മെല്‍ബി തെലെക്കടെന്‍ , മിറ്റ്‌സി തെലെക്കടെന്‍ ഉമ ഗോപകുമാര്‍ , അഞ്ചു കുരിയക്കോസ് , ആനിസു , ഗിരിജ ദിലീപ് എന്നിവര്‍ക്ക് റിട്ട ഹെഡ് മാസ്റ്റര്‍ ജി . ചാക്കോ ഒരുമ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നല്‍കി ആദരിച്ചു ഒരുമ ഫുഡ് കമ്മറ്റി കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്ക്ക് പരിസമാപ്തി കുറിച്ചത്. കള്‍ച്ചറല്‍ കോര്‍ഡിനെറ്റര്‍ മേര്‌സി ജോര്‍ജു ഓണാഘോഷ പരിപാടി വിജയകരമാക്കാന് പ്രയത്‌നിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.