ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്‍ കണ്‍വെന്‍ഷനും 2014-ല്‍ ഫിലാഡല്‍ഫിയയില്‍ വെച്ച് നടത്താന്‍ പോകുന്ന നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫും പ്രൗഡഗംഭീരമായി ഒക്‌ടോബര്‍ അഞ്ചിന് ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. നേഹ ഹരിദാസിന്റെ ഈശ്വരപ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസി കുരിശിങ്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഡോ. യൂസഫ് സയ്യിദ് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഉദ്‌ഘാടന പ്രസംഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി വര്‍ണ്ണിക്കുകുയും, ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ഒരു സ്ഥലമാണെന്നും, താന്‍ കേരളം ഉടന്‍ സന്ദര്‍ശിക്കുമെന്നും പറഞ്ഞു.
ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫോമയുടെ നൂതനമായ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും, ഫിലാഡല്‍ഫിയയില്‍ നല്ലൊരു കണ്‍വെന്‍ഷന്‍ നടത്താന്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയ്‌തു. കേരളത്തില്‍ വെച്ച് നടത്തിയ കണ്‍വെന്‍ഷന്‍ വളരെ വിജയപ്രദമായിരുന്നുവെന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഫോമ എന്നും മുന്നിലാണെന്നും പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ വെച്ച് നടത്താന്‍ പോകുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഷിക്കാഗോയില്‍ നിന്നും കൂടുതല്‍ പങ്കാളിത്തം വേണമെന്നും, കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്‌ത് വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ് കോണ്‍ഗ്രസ്‌മാന്‍ ഡോ. ഡാനി ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. ഫോമ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റിയും ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി വഴി ഇന്ത്യന്‍ കമ്യൂണിറ്റിക്ക് നല്‍കുന്ന സേവനങ്ങളെപ്പറ്റി പ്രകീര്‍ത്തിക്കുകയും ചെയ്‌തു.
ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി അഡ്‌മിഷന്‍ മാനേജര്‍ ജെറേനി മൂറി, നാഷണല്‍ കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍മാരായ ബെന്നി വാച്ചാച്ചിറ, ആനന്ദന്‍ നിരവേല്‍, റീജിയണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡൊമിനിക് തെക്കേത്തല, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, കേരളാ അസോസിയേഷന്‍ പ്രസിഡന്റ് സിബി പത്തിക്കല്‍, കേരളൈറ്റ് അമേരിക്കന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്‌ക്കല്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രസിഡന്റ് അജിമോള്‍ ലൂക്കോസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നാഷണല്‍ കണ്‍വെന്‍ഷന്റെ ആദ്യത്തെ രജിസ്‌ട്രേഷന്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളത്തില്‍ നിന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു സ്വീകരിച്ചുകൊണ്ട് ഉദ്‌ഘാടനം നിര്‍വഹിച്ചു.
ജോജോ വെങ്ങാന്തറ, സാം ജോര്‍ജ്, ഫിലോമിന ഫിലിപ്പ്, ഫ്രാന്‍സീസ് ഇല്ലിക്കല്‍, രഞ്ചന്‍ ഏബ്രഹാം, റോയി നെടുങ്ങോട്ടില്‍, ജോര്‍ജ് മാത്യു (ബാബു), മോഹന്‍ സെബാസ്റ്റ്യന്‍, ബിജി കൊല്ലാപുരം, ജോഷി കുഞ്ചെറിയ, ജോണ്‍ ഏബ്രഹാം, ജോണ്‍ വര്‍ഗീസ്, ജിബു മമ്മരപ്പള്ളില്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ എം.സിയായി സിനു പാലയ്‌ക്കത്തടം ചിട്ടയായി നിര്‍വഹിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സമ്മേളനത്തിനുശേഷം ഡോ. സിബിള്‍ ഫിലിപ്പ്, സുഷ്‌മിത അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തനൃത്യങ്ങള്‍ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി. കലാപരിപാടികളുടെ എം.സിയായി ബീന വള്ളിക്കളം നിര്‍വഹിച്ചു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശീല വീണു.
Comments