ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: 2013 ലെ ജര്‍മന്‍ ബുക്ക് പ്രൈസ് തെരേസാ മോറയുടെ 'ദസ് യുണ്‍ഗെഹേയര്‍' (ദി മോണ്‍സ്റ്റര്‍) എന്ന റൊമാന് ലഭിച്ചു. 2013 ല്‍ എഴുതിയ 254 ജര്‍മന്‍ ഭാഷാ പുസ്തകങ്ങളാണ് ഈ വര്‍ഷത്തെ പുസ്തക സമ്മാനത്തിനായി ആദ്യ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും തിരഞ്ഞെടുത്ത 6 പുസ്തകങ്ങള്‍ ഫൈനല്‍ ലിസ്റ്റിലും വന്നു. ഈ 6 പുസ്തകങ്ങളില്‍ നിന്നുമാണ് 'ദസ് യുണ്‍ഗെഹേയര്‍' 2013 ലെ ജര്‍മ്മന്‍ പുസ്തക സമ്മാനം നേടിയത്.
25000 യൂറോ പാരിതോഷികവും, പ്രത്യേക സാക്ഷ്യപത്രവുമാണ് ജര്‍മ്മന്‍ ബുക്ക് പ്രൈസ്. ചരിത്രപ്രസിദ്ധമായ ഫ്രാങ്ക്ഫര്‍ട്ട് സിറ്റി കൈസര്‍ ഹാളില്‍ വച്ച് ക്ഷണിക്കപ്പെട്ട 400 വിശിഷ്താഥികളുടേയും, പത്രപ്രവര്‍ത്തകര്‍, മറ്റ് മീഡിയാ പ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ ജര്‍മന്‍ പുസ്തക അക്കാഡമിയുടേയും, പുസ്തക വ്യാപാര സംഘടനകളുടേയും പ്രസിഡണ്ട് ബേര്‍ണ്ട് സനേറ്റി തെരേസാ 2013 ലെ ജര്‍മന്‍ ബുക്ക് പ്രൈസ് നല്‍കി തെരേസാ മോറയെ ആദരിച്ചു. ഫ്രാങ്ക്ഫര്‍ട്ട് സിറ്റി മേയര്‍ പീറ്റര്‍ ഫെല്‍ഡ്മാന്‍ അതിഥികളെയും, എഴുത്തുകാരെയും, ഈ വര്‍ഷത്തെ ബുക്ക് പ്രൈസിന്റെ ആറ് പേരടങ്ങുന്ന ജൂറിയേയും സ്വാഗതംചെയ്തു. ഹംഗറിയിലെ സൊപോണില്‍ ജനിച്ചു വളര്‍ന്ന തെരേസാ മോറ 1990 മുതല്‍ ബെര്‍ലിനില്‍ താമസിക്കുന്നു.
Comments