ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റെ (ജി.ഐ.എ.) ഇന്റര്‍നാഷണല്‍ പ്രസിഡന്റ് രാജീവ് ജോസഫിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുള്‍ വഹീദ് ഖറാത്ത പുരസ്ക്കാരം നല്കി ആദരിച്ചു. ബഹ്റൈനില്‍ താമസിക്കുന്ന മൂന്നര ലക്ഷത്തോളം വരുന്ന ഇന്ത്യാക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കിക്കൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ബഹ്റൈനിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജീവ് ജോസഫിന് പുരസ്ക്കാരം നല്കി ആദരിച്ചത്. 55 രാജ്യങ്ങളില്‍ സജീവസാന്നിദ്ധ്യമുള്ള ജി.ഐ.എ.യുടെ പ്രവര്‍ത്തനങ്ങളെ അഹമ്മദ് അബ്ദുള്‍ വഹീദ് ഖറാത്ത അഭിനന്ദിച്ചു. ജി.ഐ.എ.ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഷാജന് കെ. തോമസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
Comments