You are Here : Home / USA News

ബാരി സൗഹൃദ കൂട്ടായ്മ ഓണം ആഘോഷിച്ചു ---വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്

Text Size  

Story Dated: Friday, October 11, 2013 03:03 hrs UTC

 

 

ഒന്റാരിയോ: കാനഡയിലെ ടൊറാന്റോയില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ അകലെ തടാക കരയില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് ‘ബാരി’. അവിടെയുള്ള ചുറുചുറുക്കുള്ള ഏതാനും മലയാളി ചെറുപ്പകാരുടെ ശ്രമഫലമായി ഫാ: അഗസ്ത്യന്‍ പുതുവയുടെ നേതൃത്വത്തില്‍ ഈവര്‍ഷം അതിഗംഭീരമായി ഓണം ആഘോഷിച്ചു. ലോകത്തിന്റെ ഏതുകോണിലാണെങ്കിലും ജാതിമതഭേതമേന്യേ മലയാളികള്‍ ഒത്തൊരുമിച്ചു ആഘോഷിക്കുന്ന മലയാളത്തിന്റെ സ്വന്തം ഉത്സവമായ ഓണം ആകെ 20 ഓളം മലയാളി കുടുംബങ്ങള്‍ മാത്രമുള്ള ബാരിയില്‍ ആഘോഷിക്കുവാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭാരവാഹികള്‍ . കസവുസാരിയും സെറ്റ്മുണ്ടും ഉടുത്ത് മുല്ലപ്പൂവുംചൂടി മലയാളിപെണ്‍‌കൊടികളുടെ തിരുവതിരയോടെ ആരംഭിച്ച പരിപാടികളില്‍ ഓണപ്പാട്ട്, നൃത്തം, കുട്ടികള്‍ക്കായി മിഠായിപെറുക്കല്‍ , കസേരകളി, വടംവലി, കപ്പിള്‍ഗെയിംസ്എന്നുവേണ്ട 18 കൂട്ടംകറികള്‍ കൂട്ടി വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ബിജോയ്കുര്യന്‍ കളപ്പുരയില്‍ , അലക്‌സ്ഫ്രാന്‍സിസ്, അഭിലാഷ്ജയചന്ദ്രന്‍ , ചെറിയാന്‍തോമസ്, ബോബികുര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. എല്ലാ പ്രായത്തിലുള്ളവരെയും ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കുവാന്‍ സാധിപ്പിച്ചതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ശ്രീ.ബിജോയ്കുര്യന്‍ പറഞ്ഞു. സ്വാഗതം അലക്‌സ്ഫ്രാന്‍സിസും കൃത്യഞ്ജത അഭിലാഷ് ജയചന്ദ്രനും അറിയിച്ചു. ഓണാഘോഷം വന്‍വിജയമായതോടെ ഫാ: അഗസ്ത്യന്‍ പുതുവയുടെയും അലക്‌സ്ഫ്രാന്‌സിസിന്റെയും നേതൃത്വത്തില്‍ ക്രിസ്മസ്‌ ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി സോണിപാപ്പച്ചന്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു. കേരള ക്രിസ്ത്യാനികളുടെ തനതുകലാരൂപമായ ‘മാര്‍ഗ്ഗംകളിയും’ നടത്താനുള്ള തയാറെടുപ്പിലാണ് ഭാരവാഹികള്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.