ന്യൂയോര്‍ക്ക്: ചെണ്ടമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും തിരുവാതിരയുടെയും ന്യത്തസംഗീത മേളത്തിന്റെ അകമ്പടിയോടും കൂടെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലണ്ടിന്റെ ഓണാഘോഷം സെപ്‌റ്റംബര്‍ 28ന് മിനയോലയിലുള്ള നാസാകൌണ്ടി ലെജിസ്ലേറ്റീവ് ബില്‍ഡിംഗില്‍ നടന്നു. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ഓണം നാസു കൗണ്ടിയുടെ പങ്കാളിത്തവും വിവിധ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നാസുകൌണ്ടി നല്‌കുന്ന വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള പ്രഗത്ഭര്‍ക്ക് വിതരണത്തിനുള്ള വേദികൂടെ ആയിമാറി. ഉച്ചക്ക് 12 മുതല്‍ ആരംഭിച്ച ഓണസദ്യക്കുശേഷം 1.45ന് ലോംഗ്‌ഐലണ്ട് താളലയം അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ അകമ്പടിയോടൂകൂടെ മഹാബലി സ്‌റ്റേജില്‍ എത്തി. തിരുവാതിരക്കളിക്ക് ശേഷം പ്രേമകലാലയം അവതരിപ്പിച്ച ഡാന്‍സ് നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ നീതു മൂലയില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിക്കയും, മോളി കുര്യാക്കോസ് ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കയും ചെയ്‌തു. ഐ.എ.എം.എ.എല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ് സ്വാഗതപ്രസംഗം നടത്തി, തോമസ് എം ജോര്‍ജ്ജ് ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു.
നാസുകൌണ്ടി എക്‌സിക്യൂട്ടീവ് എഡ്വേര്‍ഡ് മംഗാനൊ നിലവിളക്കുകൊളുത്തി ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ഓണസന്ദേശം ഫോമാ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു നല്‌കി. ഓണാശംകള്‍ നേര്‍ന്നുകൊണ്ട് നാസുകൌണ്ടി ലെജിസ്ലേറ്റര്‍ റിച്ചാര്‍ഡ് നിക്കോളെലൊ, നാസുകൌണ്ടി ലെജിസ്ലേറ്റര്‍ ജൂഡി ബോസ്‌വര്‍ത്ത്, നാസുകൌണ്ടി ഹ്യൂമന്‍റൈറ്റ്‌സ് കമ്മീഷണര്‍ ജോര്‍ജ്ജ് തോമസ്, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംസ്റ്റഡ് കൌണ്‍സില്‍ മാന്‍ ആഞ്ചലൊ ഫെറാറൊ, ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംസ്റ്റഡ് കൗണ്‍സില്‍ വുമന്‍ ഡിന എം. ഡി ഗിയോര്‍ഗി, എന്‍.വൈ.എസ് അസംബ്ലി വുമണ്‍ മിഷൈല്‍ ഷിമെല്‍, സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് റവ. ജോജി കെ. മാത്യു എന്നിവര്‍ സംസാരിച്ചു. വിശിഷ്ട സേവനത്തിനുള്ള നാസു കൗണ്ടിയുടെ അവാര്‍ഡ് ബെഞ്ചമിന്‍ ജോര്‍ജ്ജ്, റവ. ഫാ. ജോണ്‍ തോമസ്, ഡോ. അന്നമ്മ സഖറിയ, മറിയാമ്മ ജോണ്‍, റോസി ജോണ്‍, ഷാജി സിമാറ്റ്, ജോര്‍ജ്ജ് തോമസ്, സുനില്‍ ട്രൈസ്റ്റാര്‍, ചെറിയാന്‍ മഹാരാജ എന്നിവര്‍ക്ക് ചടങ്ങില്‍ നാസു കൗണ്ടി എക്‌സിക്യൂട്ടീവ് എഡ്വേര്‍ഡ് മംഗാനൊ, നാസുകൌണ്ടി ക്ലര്‍ക്ക് മൊറിന്‍ ഒ കൊണോര്‍ എന്നിവര്‍ ചേര്‍ന്ന് നല്‌കി.
Comments