കോട്ടയം: അറിവാണ് മനുഷ്യന്റെ ആത്മമിത്രം എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് 1983ല്‍ ആരംഭിച്ച `വായനാ മിത്രം' എന്ന അക്ഷരക്കൂട്ടായ്‌മയുടെ പുതിയ രക്ഷാധികാരികളായി അമേരിക്കന്‍ മലയാളി സാഹിത്യകാരനും എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി, ചലച്ചിത്ര സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ പ്രൊഫ. കവിയൂര്‍ ശിവപ്രസാദ് എന്നിവരും ഗ്ലോബല്‍ ചെയര്‍മാനായി പത്രപ്രവര്‍ത്തകനും അദ്ധ്യാപകനുമായ അനില്‍ പെണ്ണുക്കര, ഗ്ലോബല്‍ കോര്‍ഡിനേറ്ററായി കവയത്രിയും എഴുത്തുകാരിയുമായ ഷീലാ മോന്‍സ് മുരിക്കനും തെരെഞ്ഞെടുക്കപ്പെട്ടു. കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ സുനീഷ് നീണ്ടൂരാണ് വൈസ് ചെയര്‍മാന്‍. വിവിധ രാജ്യങ്ങളിലെ കോര്‍ഡിനേറ്റര്‍മാരായി ഉത്തമന്‍ റ്റി. റ്റി. (സൗദി അറേബ്യ), ഹരികുമാര്‍ ആര്‍. (ദുബായ്), സുരേഷ്‌കുമാര്‍ (ബഹ്‌റിന്‍), എ. ബൈജു (ഇംഗ്ലണ്ട്), പി. പി.കൊച്ചുമോള്‍ (ജര്‍മ്മനി) തുടങ്ങിയവരെയും തെരെഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു വരുന്നു.
ശ്രേഷ്‌ഠഭാഷയായ മലയാളഭാഷയെ പ്രോത്സാഹിപ്പിക്കുകയും ലോകത്തുള്ള എല്ലാ മലയാളി എഴുത്തുകാരെയും അവരുടെ പുസ്‌തകങ്ങളെയും കേരളത്തിലെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും പരിചയപ്പെടുത്തുകയും എഴുത്തുകാരുമായി സ്‌കൂള്‍ കുട്ടികള്‍ക്ക് സംവദിക്കുവാന്‍ അവസരമുണ്ടാക്കുകയും വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൊച്ചുകുട്ടികളെ പിടിച്ചുയര്‍ത്തുകയും ചെയ്യുക എന്നതാണ് വായനാമിത്രത്തിന്റെ പ്രാഥമിക ലക്ഷ്യം. മലയാളത്തിലെ എല്ലാ പ്രസാധകരുടെയും പുസ്‌തകങ്ങള്‍ വലിപ്പെച്ചെറുപ്പമില്ലാതെ വായിക്കപ്പെടുവാന്‍ അവസരമുണ്ടാക്കുകവഴി എഴുത്തുകാരുടേതടക്കം രചനകള്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും കുട്ടികള്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. എഴുത്തുകാര്‍ പഠിച്ച സ്‌കൂളുകളില്‍ അവരുടെ രചനകള്‍ പരിചയപ്പെടുത്തുകയും മാതൃ വിദ്യാലയത്തിലെ പുതുതലമുറയ്‌ക്ക് അവരുമായി സംവദിക്കുവാനും ഗ്രന്ഥങ്ങളെ പരിചയപ്പെടുവാനും അവസരം ലഭിക്കുകവഴി പുതിയ തലമുറയ്‌ക്ക് അക്ഷരത്തെ സ്‌നേഹിക്കുവാനും ഒരു പുതിയ സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമിടുവാനുമാണ് `വായനാമിത്രം' കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രവാസി മലയാളികളുടെ പുസ്‌തകങ്ങള്‍ അവര്‍ കേരളത്തിലെത്തുന്ന സമയത്ത് അവരുടെ സാന്നിദ്ധ്യത്തില്‍ വിവിധ സ്‌കൂളുകളില്‍ `വായനാമിത്രം' സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ വിതരണം ചെയ്യുവാന്‍ അവസരമുണ്ട്. വായനാമിത്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പരുകള്‍: ഏബ്രഹാം തെക്കേമുറി (രക്ഷാധികാരി) 972 633 1480, ഷീലാ മോന്‍സ് മുരിക്കന്‍ (ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍) 845 677 4098, കേരളം: അനില്‍ പെണ്ണുക്കര (ഗ്ലോബല്‍ ചെയര്‍മാന്‍) 91+9947111581
Comments