You are Here : Home / USA News

മനുഷ്യന്‍ ആരാണെന്ന് സ്വയം തിരിച്ചറിയുവാന്‍ ശ്രമിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 12, 2013 12:03 hrs UTC

കരോള്‍ട്ടണ്‍ (ടെക്‌സസ്): ആധുനിക ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം മനുഷ്യര്‍ ആരാണെന്ന് സ്വയം തിരിച്ചറിയാതിരിക്കുന്നതും, ജീവിത ലക്ഷ്യത്തെ കുറിച്ചുള്ള അവക്യക്തതയുമാണെന്ന് സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും, വേദപണ്ഢിതനുമായ റവ. അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. യഥാര്‍ത്ഥ ആരാധനയില്‍ നിന്നും ബഹുദൂരം പുറകോട്ടു പോയിരിക്കുന്ന വിശ്വാസ സമൂഹത്തില്‍ ഒരു തിരിച്ചുവരവ് ആവശ്യമായിരിക്കുന്നു. ആരാധനാലയങ്ങളിലേക്ക് ജനങ്ങള്‍ കടന്നുവരുന്നത് ആരാധന നിരീക്ഷിക്കുന്നതിനും, വിലയിരുത്തുന്നതിനുമാണ്. ഇത് ദൈവീകാനുഗ്രഹത്തിന് വിഘാതം സൃഷ്ടിക്കുന്നു. ദൈവീകാനുഭവത്തില്‍ സഞ്ചരിക്കുന്നവര്‍ക്കു മാത്രമേ ദൈവാംശം ആസ്വദിക്കുവാന്‍ കഴിയുക. വിശ്വാസ നൗക തിരമാലകളില്‍ ആടിയുലയാതെ മുന്നോട്ട് കുതിക്കണമെങ്കില്‍ അമരത്ത് ദൈവത്തിന് സ്ഥാനം നല്‍കിയരിക്കണം.

 

ക്രൈസ്തവരില്‍ അദൈവങ്ങളേയും, അന്യദൈവങ്ങളേയും ആരാധിക്കുന്നതിനുള്ള പ്രവണത വര്‍ദ്ധിച്ചു വുന്നു. ജഡമോഹം, കണ്‍മോഹം, ജീവന്റെ പ്രതാപം ഇവയൊക്കെ മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റി കളയുന്നു. കരുണാമയനും, നീതിമാനുമാനും, നിര്‍മ്മലനുമായ ദൈവത്തെ അനുകരിക്കുന്നവര്‍ ഈ സ്വഭാവ ശ്രേഷ്ഠതകള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കണം. അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു. കരോള്‍ട്ടണ്‍ മാര്‍ത്തോമാ ചര്‍ച്ച വാര്‍ഷീക കണ്‍വന്‍ഷനില്‍ ഇന്ന് പ്രാരംഭ പ്രസംഗം നടത്തുകയായിരുന്നു അച്ചന്‍. ഒക്‌ടോബര്‍ 12 ശനിയാഴ്ച വൈകീട്ടും, ഞായരാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കടശ്ശിയോഗവും ഉണ്ടായിരിക്കും. ഗായകസംഘത്തെ ഗാനശുശ്രൂഷയോടെയാണ് യോഗം ആരംഭിച്ചത്. ഇടവക വികാരി സാം മാത്യൂ സ്വാഗതം ആശംസിച്ചു. റവ. ജോസഫ് മാത്യൂ, റവ. ജോബി ജോര്‍ജ്ജ് തുടങ്ങിയവരും പ്രസംഗിച്ചു. പൊന്നച്ചന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.