റോയി മണ്ണൂര്‍
ഫീനിക്‌സ് : അരിസോണയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ള പട്ടണമായ ഗില്‍ബെര്‍ട്ടിലെ മലയാളികളുടെ കലാ സാംസ്‌കാരിക വേദിയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകീട്ട് 5മണി മുതല്‍ ഗില്‍ബെര്‍ട്ടിലെ പൈനിയര്‍ എലിമെന്ററി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ കേരളീയ തനിമയില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. ദേശീയ ഗാനാലനത്തിനു ശേഷം ജനറല്‍ കോര്‍ഡിനേറ്റര്‍ വിനു തോമസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കോര്‍ഡിനേറ്റര്‍ വിനു തോമസ്, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മേഴ്‌സി ജോര്‍ജും മറ്റു കമ്മറ്റി മെംബെര്‍മാരായ ജിനു, സജി, ഡേവിഡ് സ്‌കോട്ട് ഷമ്മി കേരളത്തില്‍ നിന്നും വന്ന റിട്ട ഹെഡ്മാസ്റ്റര്‍ ജി.ചാക്കോയും, കുഞ്ഞമ്മ ചാക്കോയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തതോടു കൂടി കലാപരിപാടികള്‍ക്ക് തുടക്കമായി.
ഗില്‍ബെര്‍ട്ടിലെ മലയാളി കലാപ്രതിഭകള്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും നൃത്തപരിപാടികളും, ഓണപ്പാട്ട്, തിരുവാതിര എന്നിവയും ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. വിവിധ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ പല്ലവി കുന്തറ, റിനു ജോണ്‍സണ്‍, ലവീന ജോയ്, മെല്‍ബി തെലെക്കടെന്‍, മിറ്റ്‌സി തെലെക്കടെന്‍, ഉമ ഗോപകുമാര്‍, അഞ്ചു കുര്യാക്കോസ്, ആനിസുസ ഗിരിജ ദിലീപ് എന്നിവര്‍ക്ക് റിട്ട ഹെഡ്മാസ്‌ററര്‍ ജി. ചാക്കോ ഒരുമ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് നല്‍കി ആദരിച്ചു. ഒരുമ ഫുഡ് കമ്മിറ്റി കോര്‍ഡിനെറ്റര്‍ വേണു ഗോപാല്‍ നായരുടെ നേതൃത്വത്തില്‍ കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്. കള്‍ച്ചറല്‍ കോര്‍ഡിനെറ്റര്‍ മേഴ്‌സി ജോര്‍ജ് ഓണാഘോഷ പരിപാടി വിജയകരമാക്കാന്‍ പ്രയത്‌നിച്ചവര്‍ക്ക് നന്ദിരേഖപ്പെടുത്തി.
Comments