You are Here : Home / USA News

സാഹിത്യ സമ്മേളനവും, ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങും ഡാളസ്സില്‍ ഒക്‌ടോബര്‍ 13 ഞായറാഴ്ച 4മണി മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 12, 2013 12:08 hrs UTC

മസ്‌കിറ്റ് (ടെക്സ്സ്) : എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്ന ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങും, സാഹിത്യ സമ്മേളനവും ഈ വര്‍ഷം ഒക്‌ടോബര്‍ 13 ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ മസ്‌കിറ്റ് സെല്‍റ്റ് ലൈനിലുള്ള ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ വെച്ചും നടക്കും. കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസാണ് ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിനും, സാഹിത്യസമ്മേളനത്തിനും ആതിഥേയത്വം വഹിക്കുന്നത്. അമേരിക്കയിലെ തലമുതിര്‍ന്ന സാമൂഹ്യസേവകനും, സാഹിത്യക്കാരനും, കവിയുമായ ഡോ.എം.എസ്.ടി. നമ്പൂതിരി ലാന മുന്‍ പ്രസിഡന്റ് എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങിന് നേതൃത്വം നല്‍കും.

 

തുടര്‍ന്ന് നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വൈലോപിള്ളി കവിതകളെക്കുറിച്ചുള്ള പ്രബന്ധം സാഹിത്യക്കാരനും, നോവലിസ്റ്റും, കവിയുമായ ജോസഫ് നമ്പിമഠം അവതരിപ്പിക്കും. സാഹിത്യ ചര്‍ച്ചകള്‍ക്കുശേഷം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ അവതരിപ്പിക്കും. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ മലയാള ഭാഷാ സ്‌നേഹികലെ ചടങ്ങുകളിലേക്ക് ക്ഷണിക്കുന്നതായി കെ.എല്‍.എസ്. പ്രസിഡന്റ് എബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസന്‍ ജോര്‍ജ്ജ്, ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.