ഡാലസ്: ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ഡാലസ് ഫോര്‍ട്ട് വര്‍ത്തിന്റെ പ്രസിഡന്റും മുന്‍ കേരള അസോസിയേഷന് പ്രസിഡന്റുമായിരുന്ന ജോസഫ് രാജന് (66) ഡാലസ്സില്‍ നിര്യാതനായി. മുന്‍ രാജ് ട്രാവല്‍സിന്റെ മാനേജിങ് ഡയറക്ടറും, സംഗം ട്രാവല്‍സിന്റെ ഉടമസ്ഥനുമായിരുന്നു ശ്രീ. രാജന് . ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ പല ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുള്ള അദ്ദേഹം ഒരിക്കല്‍ ഡാലസ്സിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഒരു നിറസ്സാന്നിദ്ധ്യമായിരുന്നു. ആര്‍ലിങ്ടണ്‍ മെഡിക്കല്‍ സെന്ററില്‍ ഡയാലിസിസ് സംബന്ധമായ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഇര്‍വിങ്ങിലുള്ള ഐപിസി എബനേസര്‍ ചര്‍ച്ചിലെ അംഗമായ അദ്ദേഹം റൈറ്റേഴ്സ് ഫോറം മുതലായ പെന്തക്കോസ്ത് പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. ഫ്രണ്ട്സ് ഓഫ് തിരുവല്ല ഭാരവാഹികളും, ഐ.പി.സി എബനേസര്‍ ചര്‍ച്ച് അംഗങ്ങളും അനുശോചനം അറിയിക്കുന്നതായി അറിയിച്ചു. ഭാര്യ : ഏലിയാമ്മ രാജന് ; മക്കള്‍ : സുരേഷ്, സുനില്‍ , സാംസണ് (സജ്ഞയ്); മരുമക്കള്‍ : ടീനാ, ബ്ലസ്സി, നാന്‍സി; കൊച്ചുമക്കള്‍ : ജൂലിയ, മാത്യു, ജയിംസ്, വില്യംസ്, ഒളീവിയ; സഹോദരങ്ങള്‍ : ജോസ് പ്രകാശ്, ഗ്രയ്സ് ഉമ്മന്‍ , സൂസി ജേക്കബ്, സജിനി പ്രസാദ്. പൊതു ദര്‍ശന സമയവും, സംസ്കാര വിവരങ്ങളും പിന്നാലെ അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയല്‍ മാത്യു : 2147042644; ഏബ്രഹാം സോണി: 2145665040.
Comments