ഇന്ത്യന്‍ ഹാജിമാര്‍ മടങ്ങുമ്പോള്‍ ഈത്തപ്പഴവും ലഭ്യമാക്കുന്നകാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഹജ്ജില്‍ ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിക്കാന്‍ എത്തിയ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഗുലാംനബി ആസാദ് പറഞ്ഞു. സംസം ജലം പോലെ മടക്ക വേളയില്‍ ഹാജിമാര്‍ ഏറ്റവും കൂടുതല്‍ കൊണ്ടുപോകുന്നത് ഈത്തപ്പഴമാണ്. ഇത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹാജിമാരില്‍നിന്ന് നിവേദനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മക്കയിലെ ജര്‍വല്‍ ഏരിയയിലും അസീസിയ്യ ഭാഗത്തും ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ഗുലാംനബി ആസാദ് സന്ദര്‍ശിച്ചു.
Comments