ഷിക്കാഗോ: ഷിക്കാഗോ സെന്റ് ജോര്‍ജ് പള്ളി ഇടവകാംഗങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു കുറച്ചുകൂടി വലിയ പള്ളി സ്വന്തമാക്കുക എന്നത്. ഒക്‌ടോബര്‍ 26, 27 (ശനി, ഞായര്‍) തീയതികളില്‍ ഓക്‌പാര്‍ക്കില്‍ (1125 നോര്‍ത്ത് ഹംഫ്രെയ് അവന്യൂ) വാങ്ങിയ ദേവാലയത്തിന്റെ കൂദാശ നടക്കുന്ന സമയം, സര്‍വ്വശക്തനായ ദൈവത്തിന്റെ ജൂബിലി സമ്മാനമായി ഇടവകക്കാര്‍ കണക്കാക്കുന്നു. അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയോടൊപ്പം മുംബൈ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ അലക്‌സാന്‍ഡ്രിയോസ് തിരുമേനിയും ദേവാലയ കൂദാശയുടെ മുഖ്യകാര്‍മികത്വം വഹിക്കും. സഭയിലെ കോര്‍എപ്പിസ്‌കോപ്പമാര്‍, ബഹുമാനപ്പെട്ട വൈദീകശ്രേഷ്‌ഠര്‍, ബഹുമാനപ്പെട്ട ശെമ്മാശന്മാര്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും വിശ്വാസികളുടെ സാന്നിധ്യത്തിലും ഒക്‌ടോബര്‍ 26-ന് ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരെ സ്വീകരിക്കുന്നതോടുകൂടി ദേവാലയ കൂദാശാ പരിപാടികള്‍ ആരംഭിക്കും.
27-ന് ഞായറാഴ്‌ച വിശുദ്ധ കുര്‍ബാനയോടുകൂടി കൂദാശാകര്‍മ്മങ്ങള്‍ അവസാനിക്കും. അസുലഭവും അനുഗ്രഹീതവുമായ ഈ ദേവാലയ കൂദാശാകര്‍മ്മങ്ങളില്‍ ഇടവകക്കാരോടൊപ്പം എല്ലാ അഭ്യുദയകാംക്ഷികളും വന്ന് സംബന്ധിക്കണമെന്ന് ഇടവകയ്‌ക്കുവേണ്ടി വികാരി ബഹു. തോമസ് കറുകപ്പടി അച്ചന്‍ താത്‌പര്യപ്പെടുന്നു. 1988 ഒക്‌ടോബര്‍ മാസം അവസാനത്തെ ഞായറാഴ്‌ച ആയിരുന്നു വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ഷിക്കാഗോയില്‍ ഈ ദേവാലയം സ്ഥാപിതമായത് എന്നുള്ള പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. വൈസ് പ്രസിഡന്റ് മാമ്മന്‍ കുരുവിള, സെക്രട്ടറി ഷെവലിയാര്‍ ജയ്‌മോന്‍ സ്‌കറിയ , ട്രഷറര്‍ തോമസ് ബെയ്‌ലി എന്നിവര്‍ കൂദാശാ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത് അറിയിച്ചതാണിത്.
Comments