ഹൂസ്റ്റണ്‍ : സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹൂസ്റ്റണ്‍ ഓണാഘോഷം നടത്തി. കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് സെപ്റ്റംബര്‍ 28ന് ശനിയാഴ്ച ഉച്ചക്ക് വിവിധ പരിപാടികളോടെയായിരുന്നു ഓണാഘോഷ പരിപാടികള്‍ നടത്തിയത്. ഇടവക വികാരി വെരി.റവ. ഗീവര്‍ഗ്ഗീസ് അരൂപ്പാല കോര്‍ എപ്പിസ്‌ക്കോപ്പയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടികള്‍ താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയെ മഹാബലിയെ എഴുന്നള്ളിച്ചു കൊണ്ടുവരികയുണ്ടായി. തുടര്‍ന്ന് ഇടവക സെക്രട്ടറി എം.പി. വര്‍ഗ്ഗീസ് സ്വാഗതമാശംസിച്ചു കൊണ്ട് സംസാരിച്ചു. അതിനുശേഷം മഹാബലി. പ്രജകള്‍ക്ക് സന്ദേശം നല്‍കുകയുണ്ടായി. പരസ്പരം സഹായിച്ചും സഹകരിച്ചും സ്‌നേഹിച്ചും മുന്നോട്ടു പോകുമ്പോഴെ മനുഷ്യരില്‍ മഹത്വമുണ്ടാകുകയെന്ന് സന്ദേശത്തില്‍ കൂടി മഹാബലി ഉദ്‌ബോധിപ്പിക്കുകയുണ്ടായി.
മഹാബലിയുടെ സന്ദേശത്തെ തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തുകയുണ്ടായി. ഒരുമ കലാസംഘം ഒരുക്കിയ ചെണ്ടമേളം. ലക്ഷ്മി പീറ്റര്‍, ജെറിന്‍, ജാസ്മിന്‍ നേഹ എന്നിവരുടെ നൃത്തങ്ങള്‍ ഷെറിന്‍ ജോര്‍ജ്ജ്, സുഗു ഫിലിപ്പ്, ജിജോ കാവനാല്‍, അഞ്ജു വര്‍ഗ്ഗീസ്, ലക്ഷ്മി പീറ്റര്‍ എന്നിവരുടെ ഗാനമേള, സെന്റ് തോമസ് വനിതകള്‍ ഒരുക്കിയ തിരുവാതിര എന്നിവ പരിപ്പാടിക്ക് കൊഴുപ്പേകി, ബിജു ജോര്‍ജ്ജായിരുന്നു പരിപാടിയുടെ എംസി. മോന്‍സി കുര്യാക്കോസ്, ജോണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ ഓണാഘോഷ പരിപാടിക്ക് നേതൃത്വം നല്‍കി. ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിച്ചു. ജോണ്‍ വര്‍ഗ്ഗീസ് എത്തിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
ജീമോന്‍ റാന്നി
Comments