നവംബറില്‍ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ കേരളത്തിലെയും അമേരിക്കയിലെയും പ്രഗല്ഭര്ക്കൊപ്പം കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന വ്യക്തിത്വമായ പറവൂര്‍ എംഎല്‍എ വിഡി സതീശനും പങ്കെടുക്കും. നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് വിഡി സതീശന്. പ്രകൃതിയിലും മണ്ണിലും ഊന്നിയുള്ള രാഷ്ട്രീയ നിലപാടുകള്‍ക്കേ വരും കാലങ്ങളില്‍ പ്രസക്തിയുള്ളു എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ പ്രമുഖന്. എമര്‍ജിംഗ് കേരളയുടെ പേരില്‍ വനഭൂമിയോ, റവന്യൂ ഭൂമിയോ സ്വകാര്യ നിക്ഷേപകര്‍ക്ക് കൈമാറരുതെന്നു തങ്ങള്‍ ഉള്‍പ്പെടുന്ന മുന്നണിക്ക് വ്യക്തമായ നിര്‍ദ്ദേശം നല്കി പ്രകൃതി സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ച ഹരിത എംഎല്‍എമാരില്‍ ഒരാള്‍. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായി ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ 85 ഡോളറിനു മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം രണ്ടു പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉണ്ടാകും.. മുറികള്‍ ബുക്കുചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുംwww.ipcna.us എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Comments