ശ്രീകുമാര്‍ പി
ലോസ് ആഞ്ചലസ് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജൂണ്‍ 9ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ , സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊ.ആര്‍ ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിവര്‍ഷം 250 ഡോളര്‍ വീതമാണ് സ്‌കോര്‍ഷിപ്പ് . ഇത്തവണ 40 കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്്
എറണാകുളം നോര്‍ത്തിലുള്ള പരമാര ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തില്‍ ജൂണ്‍ 9 രാവിലെ 11 മണിക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്താ അധ്യക്ഷം വഹിക്കും.
മുന്‍ ഹൈക്കോടതി ജഡ്ജി സി എസ് ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ഇലക്ടോണി്ക്‌സ് കോര്‍പ്പറേഷന്‍സ് ഒ്ാഫ് ഇന്ത്യ ഡയറക്ടര്‍ രഞ്ജിത് കാര്‍ത്തികേയന്‍ മുഖ്യാതിഥിയാകും. ജനം ടി വി ചീഫ് എഡിറ്റര്‍ ജി കെ സുരേഷ് ബാബു, അമൃതാ സ്‌ക്കൂള്‍ ഒ്ാഫ് ആര്‍ട് ആന്റ് സയന്‍സ് ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം കണ്‍വീനര്‍ ബി പ്രകാശ് ബാബു, കെ എച്ച് എന്‍ എ മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, വെങ്കിട് ശര്‍മ്മ, ട്രസ്റ്റീ ബോര്‍ഡ് വൈസ്് ചെയര്‍മാന്‍ അരുണ്‍ രഘു, അംഗം ഉണ്ണികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.
Comments