ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍ : ട്രൈക്കോണ്‍ യുഎസ്എ (TRICON-USA) എന്ന പേരില്‍ അമേരിക്കയില്‍ രൂപീകൃതമായ തിരുവനന്തപുരം കോളേജ് ആഫ് നഴ്‌സിംഗ് അലുമ്‌നി അസ്സോസ്സിയേഷന്റെ പ്രഥമ ഒത്തുചേരല്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടു ശ്രദ്ധേയമായി.
മെയ് 25 നു ശനിയാഴ്ച ഹ്യൂസ്റ്റണിലെ സഫാരി റാഞ്ചില്‍ വച്ചായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥി സംഗമം. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള നിരവധി കോളേജ് ആഫ് നഴ്‌സിംഗ് ഗ്രാജുവേറ്റ്‌സ് കുടുംബ സമേതം ഒത്തു ചേര്‍ന്ന ഈ ചടങ്ങില്‍ ഒന്നാം ബാച്ചു മുതലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നും ഏതാനും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്തവര്‍ എല്ലാവരും തന്നെ അവരുടെ ഗൃഹാതുരസ്മരണകള്‍ പങ്കിട്ടത് ഹൃദയസ്പര്‍ക്കായിരുന്നു.
ഡോ. കൊച്ചുത്രേസ്സിയാമ്മ തോമസ് ഭദ്രദീപം കൊളുത്തി സംഘടനാ പ്രവര്‍ത്ത്‌നങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ.പ്രസന്നകുമാരി കോളേജിന്റെ ഭൂത വര്‍ത്തമാന ഭാവികാല പ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിച്ചു. മറിയ ഉണ്ണി (നഴ്‌സ് അനസ്തെറ്റിസ്റ്റ്), ഡോ. ഹരിലാല്‍ നായര്‍(പ്രസിഡന്റ് , APRN World), മോളി പൗലോസ് (നഴ്‌സ് പ്രാക്റ്റിഷനര്‍), അക്കാമ്മ കല്ലേല്‍ (പ്രസിഡന്റ്, ഇന്ത്യന്‍ നഴ്‌സസ് അസ്സൊസ്സിയേഷന്‍ ആഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍) എലിസബത്ത് റെഡ്യാര്‍ (നഴ്‌സ് പ്രാക്റ്റിഷ്ണര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ട്രൈക്കോണ്‍ന്റെ ആദ്യ പ്രവര്‍ത്തകസമിതിയെ ഈ സമ്മേളനത്തില്‍ വച്ചു തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്നുമെത്തിയ ഇന്ദിരാ രാമചന്ദ്രന്‍,
അന്നമ്മ റോയ്, സൂസമ്മ വര്‍ഗ്ഗീസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
അമേരിക്ക്ന്‍ നഴ്‌സിംഗ് സമൂഹത്തിലെ ഒരു മികച്ച സംരഭകനായ ആയ ഡോ. ഹരിലാല്‍ എപിആര്‍എന്‍ വേള്‍ഡ്‌നു വേണ്ടി കോളേജിലെ ബിഎസ്എന്‍ ഒന്നാം ബാച്ചിലെ സ്റ്റുഡന്റ്‌സിനെയും, വിശിഷ്ടാതിഥികളെയും സംഘാടകരെയും ഫലകങ്ങള്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസ്സിയേഷന്‍ ആഫ് നോര്‍ത്ത് ടെക്സ്സിന്റെ മുന്‍പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ ഹരിദാസ് തങ്കപ്പന്‍ കൃതജ്ഞത രേഖപ്പെടുത്തി.
അലുമ്‌നി വാര്‍ഷിക കൂടിച്ചേരലുകളും തിരുവനന്തപുരത്തെ നഴ്‌സിഗ് വിദ്യാര്‍ത്ഥിപഠനസഹായപദ്ധതികളും കര്‍മ്മപരിപാടികളിലുള്‍പ്പെടുന്നു. നഴ്‌സിംഗ് സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ പങ്കെടുത്തവര്‍ക്കു ഈ സമ്മേളനം പ്രചോദകമായി.
കവിത നായര്‍, എലിസബത്ത് റെഡ്യാര്‍ എന്നിവര്‍ എം.സി. മാരായി പരിപാടികള്‍ നിയന്ത്രിച്ചു. .
കേക്ക് മുറിച്ചു മധുരം പങ്കുവച്ചതിനുശേഷം വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോട് കൂടി പ്രഥമ അമേരിക്കന്‍ സംഗമം സമാപിച്ചു.
Comments